മാനം തെളിഞ്ഞു; കൃഷിനാശം വിലയിരുത്താൻ പ്രത്യേക സംഘം

കൽപറ്റ: രണ്ടാഴ്ചയിലധികമായി അനുഭവപ്പെടുന്ന പ്രകൃതി ക്ഷോഭത്തിൽ ജില്ലയിൽ വ്യാപകമായുണ്ടായ കൃഷി നാശനഷ്ടം വിലയിരുത്തുന്നതിനും തൽസ്ഥിതി റിപ്പോർട്ട് ചെയ്യുന്നതിനും മറ്റു നടപടികൾ ത്വരിതപ്പെടുത്താനുമായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി കൃഷിമന്ത്രി പി. പ്രസാദ് അറിയിച്ചു. കർഷകർക്ക് അടിയന്തര ഘട്ടങ്ങളിൽ ആവശ്യമായ നിർദേശം നൽകുന്നതിന് കൃഷി ഉദ്യോഗസ്ഥർ ഏത് സമയത്തും സജ്ജരായിരിക്കണമെന്നും മന്ത്രി പറഞ്ഞു. പ്രത്യേക സംഘത്തിന് ആവശ്യമായ നിർദേശം നല്കാൻ കൃഷി ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. കാസർകോട് ജില്ലയിൽ പ്രത്യേക സംഘത്തെ കൃഷി നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി നിയോഗിച്ചിരുന്നു.

വയനാട്ടിൽ കനത്ത മഴയെതുടർന്ന് നിരവധി വാഴക്കർഷകർക്ക് കനത്ത നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക റിപ്പോർട്ട്. കൃഷിയിടങ്ങളിൽ വെള്ളക്കെട്ടും മണ്ണിടിച്ചിലും തുടരുന്ന സാഹചര്യമാണ്. ജൂലൈ ഒന്നു മുതൽ ഇതുവരെ വയനാട് ജില്ലയിൽ 3,733 കർഷകർക്കായി 56.5 കോടിയുടെ കൃഷിനാശമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.

ഇതിനിടെ, ദിവസങ്ങൾക്കുശേഷം കനത്ത മഴക്ക് ശമനമായി ചൊവ്വാഴ്ച ജില്ലയിലെ ഭൂരിഭാഗം സ്ഥലങ്ങളിലും മാനം തെളിഞ്ഞു. രാവിലെ മുതൽ മഴ മാറി വെയിലുദിച്ചു. ചിലയിടങ്ങളിൽ നേരിയ മഴയുണ്ടായി. തുടർച്ചയായി രണ്ടാഴ്ചയിലധികമായി നീണ്ടുനിന്ന മഴക്കുശേഷമാണ് വെയിലുദിച്ചത്. ചൊവ്വാഴ്ച തൊണ്ടർനാട് മേഖലയിൽ ഒഴിച്ച് ജില്ലയിലെ മറ്റിടങ്ങളിലെല്ലാം മഴ കുറവായിരുന്നു. 21വരെ ജില്ലയിൽ നേരിയ മഴക്ക് സാധ്യതയുള്ള പച്ച ജാഗ്രതയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയിട്ടുള്ളത്.

വെള്ളം ഇറങ്ങി തുടങ്ങിയതോടെ വിവിധ ക്യാമ്പുകളിൽനിന്നായി കൂടുതൽ പേർ വീടുകളിലേക്ക് മടങ്ങി. ചൊവ്വാഴ്ച മാനന്തവാടി താലൂക്കിലെ പനമരം ജി.എച്ച്.എസ്, പേരിയ ജി.യു.പി.എസ്, പുളിഞ്ഞാൽ ജി.എച്ച്.എസ് എന്നിവിടങ്ങളിലെ ക്യാമ്പുകളിലായുള്ള 336 പേർ വീടുകളിലേക്ക് മടങ്ങി. ഇതോടെ ഇവിടത്തെ ക്യാമ്പുകൾ നിർത്തി. നിലവിൽ വൈത്തിരി താലൂക്കിലെ പത്തു ക്യാമ്പുകളിലായി 282 പേരാണ് കഴിയുന്നത്. മാനന്തവാടി, സുൽത്താൻ ബത്തേരി താലൂക്കുകളിലെ ക്യാമ്പുകളിലെ ആളുകളെല്ലാം വീടുകളിലേക്ക് മടങ്ങി. 

വി​നോ​ദസ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്കു​ന്നു

വൈ​ത്തി​രി: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് അ​ട​ച്ചി​ട്ടി​രു​ന്ന പൂ​ക്കോ​ട് എ​ൻ ഊ​ര് ഗോ​ത്ര പൈ​തൃ​ക ഗ്രാ​മം വ്യാഴാഴ്ച മുത​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി തു​റ​ക്കും. ചെ​മ്പ്ര പീ​ക്ക് ട്ര​ക്കി​ങ് ബു​ധ​നാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കും. സൂ​ചി​പ്പാ​റ വെ​ള്ള​ച്ചാ​ട്ടവും വ്യാ​ഴാ​ഴ്ച വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി തു​റ​ന്നുകൊ​ടു​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മു​നീ​ശ്വ​ര​ൻ​കു​ന്നി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം ബു​ധ​നാ​ഴ്ച മു​ത​ൽ പു​ന​രാ​രം​ഭി​ക്കു​മെ​ന്നു നോ​ർ​ത്ത് വ​യ​നാ​ട് ഡി.​എ​ഫ്.​ഒ അ​റി​യി​ച്ചു.

ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്ന ഉ​റ​പ്പ് ല​ഭി​ച്ചു-എം.​എ​ൽ.​എ

ക​ല്‍പ​റ്റ: ജി​ല്ല​യി​ല്‍ കാ​ല​വ​ര്‍ഷ​ക്കെ​ടു​തി​യി​ൽ കൃ​ഷി നാ​ശം സം​ഭ​വി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ണ​ക്കെ​ടു​ത്ത​ശേ​ഷം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്ന് കൃ​ഷി മ​ന്ത്രി പി. ​പ്ര​സാ​ദ് ഉ​റ​പ്പുന​ൽ​കി​യ​താ​യി ടി. ​സി​ദ്ധീ​ഖ് എം.​എ​ൽ.​എ അ​റി​യി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൃ​ഷി മ​ന്ത്രി​യെ നേ​രി​ൽ ക​ണ്ട് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും വ​യ​നാ​ട് ജി​ല്ല​യി​ല്‍ 150 ഹെ​ക്ട​റി​ല​ധി​കം കൃ​ഷി ന​ശി​ച്ചി​ട്ടു​ണ്ട്. ചൊ​വ്വാ​ഴ്ച വ​രെ​യു​ള്ള പ്രാ​ഥ​മി​ക ക​ണ​ക്ക് പ്ര​കാ​രം നൂ​റു കോ​ടി​യോ​ളം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മാ​ണ് ഈ ​കാ​ല​വ​ര്‍ഷ​ക്കെ​ടു​തി​യി​ലു​ണ്ടാ​യി​ട്ടു​ള്ള​ത്. പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ച് സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി അ​ടി​യ​ന്തര ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നുംകാ​ർ​ഷി​ക വാ​യ്പ​ക​ൾ​ക്ക് പ​ലി​ശ​ര​ഹി​ത മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ക്കു​വാ​നു​ള്ള ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും എം.​എ​ൽ.​എ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. 

Tags:    
News Summary - rain recede; Special team to assess crop damage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.