പെൻസിൽ ലെഡിൽ അക്ഷര മാജിക് തീർത്ത് തരിയോട് സ്വദേശിയും വിദ്യാര്‍ഥിയുമായ ബിബിന്‍ തോമസ്. 25 ഇന്ത്യന്‍ യുദ്ധവിമാനങ്ങളുടെ പേര് പെൻസിൽ കാർവിങ് മൈക്രോ ആര്‍ട്ടിലൂടെ ലെഡിൽ എഴുതി ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടംനേടി ഈ മിടുക്കന്‍.
ലോക്ഡൗണ്‍ സമയത്ത് ഇന്‍സ്റ്റഗ്രാമില്‍ കണ്ട പെന്‍സില്‍ കാര്‍വിങ് കഠിനപ്രയത്നത്തിലൂടെ സ്വായത്തമാക്കിയ ബിബിന്‍ പത്ത് മണിക്കൂര്‍ സമയമെടുത്താണ് സൃഷ്ടികള്‍ തയാറാക്കിയത്.
വ്യത്യസ്തമായ മേഖല തിരഞ്ഞെടുത്ത് റെക്കോഡിന് നിഷ്കര്‍ഷിച്ച മാനദണ്ഡങ്ങള്‍ പാലിച്ച് സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നു.
ചിത്രരചനക്ക് ഉപയോഗിക്കുന്ന പെന്‍സിലിലാണ് സൃഷ്ടികള്‍ ഒരുക്കിയത്. ആദ്യം പെൻസിലിെൻറ തടി ചെത്തി ലെഡ് തെളിച്ചെടുക്കും. തുടർന്ന് ലെഡിെൻറ ഒരുവശം നിരപ്പാക്കി അതിലാണ് പേരെഴുതുന്നത്. ആവശ്യക്കാര്‍ക്ക് അവരുടെ പേരും ചിഹ്നങ്ങളുമൊക്കെ പെന്‍സില്‍ കാര്‍വിങ്ങില്‍ ചെയ്തുകൊടുത്ത് ചെറിയ വരുമാനവും നേടുന്നുണ്ട്.
പെന്‍സില്‍ മൈക്രോ ആര്‍ട്ടിലെ സംസ്ഥാനതല കൂട്ടായ്മയായ കേരള പെന്‍സില്‍ കാര്‍വേഴ്സിലെ അംഗമായതോടെ നിരവധി പ്രമുഖരുമായി ബന്ധപ്പെട്ട കലാരൂപങ്ങള്‍ ചെയ്യുന്നതിനും അവസരം ലഭിച്ചു.
സംഘടനയുടെയും കുടുംബത്തിെൻറയും സുഹൃത്തുക്കളുടെയും അകമഴിഞ്ഞ പിന്തുണ ഈ കലയില്‍ വലിയ പ്രചോദനമായി. തരിയോട് തടത്തില്‍ പുത്തന്‍പുര തോമസ്-ബിന്ദു ദമ്പതികളുടെ മകനാണ് മംഗളൂരു അജിംസ് കോളജിലെ അവസാന വര്‍ഷ ഫിസിയോതെറപ്പി വിദ്യാര്‍ഥിയായ ബിബിന്‍. ഏക സഹോദരി ഫെമിമോള്‍ തോമസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.