മരുന്നുകൾ ഗുണനിലവാരമില്ലെന്ന റിപ്പോർട്ടുകൾ അടിസ്ഥാന രഹിതം -ഫാർമാഫെഡ്

കൽപറ്റ: സംസ്ഥാനത്ത് ഗവ. ആശുപത്രികളിൽ വിതരണം ചെയ്യുന്ന മരുന്നുകൾ ഗുണനിലവാരം ഇല്ലെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് ഫാർമാഫെഡ്. കെ.എസ്.ഡി.പിയിൽ നിർമിക്കുന്നതും അല്ലാത്തതുമായ 284ഓളം മരുന്നുകളാണ് ഗവ. ആശുപത്രികളിൽ വിതരണം ചെയ്യുന്നത്. കേരളാ മെഡിക്കൽ സർവിസസ് കോർപറേഷൻ വഴിയാണ് മരുന്നുകൾ വിതരണത്തിൽ എത്തുന്നത്.

കോർപറേഷന്റെ സോഫ്റ്റ്വെയർ ഡി.ഡി.എം.എസ് വഴിയാണ് സ്ഥാപനങ്ങളിലേക്ക് മരുന്നുകൾ വിതരണം നടത്തുന്നത്. നിലവാരം ഇല്ലാത്ത ഒരു മരുന്നും രോഗികൾക്ക് നൽകേണ്ട സ്ഥിതി ഉണ്ടാവില്ല. നിലവാര സംശയം വരുന്നത് ഫ്രീസ് ചെയ്യുകയും, ടെസ്റ്റ് ചെയ്ത് ഗുണനിലവാരം ഇല്ല എന്ന് ഉറപ്പു വരുത്തിയാൽ സ്റ്റോപ്പ് ചെയ്ത് സ്ഥാപങ്ങളിൽ നിന്നും റിട്ടേൺ എടുക്കുകയും ചെയ്യും. ഫ്രീസ് ചെയ്ത മരുന്നുകൾ ഇന്റന്റ് അടിക്കാനോ വിതരണം ചെയ്യാനോ സാധിക്കില്ല.

സംസ്ഥാനത്ത് മരുന്നുകൾ ടെസ്റ്റ് ചെയ്യാൻ ലാബുകളുടെ എണ്ണം കുറവാണെങ്കിലും, കോന്നി ലബോറട്ടറിയുടെ പ്രവർത്തനം ആരംഭിച്ചതിനാൽ ഗുണനിലവാരം ഉറപ്പാക്കുന്നതിന് റിസൾട്ടുകൾ വേഗത്തിൽ ലഭിക്കുന്നുണ്ട്. കണ്ണൂരിൽ തുടങ്ങാൻ പോകുന്ന ലബോറട്ടറിയുടെ നിർമാണം വേഗത്തിലാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ഫാർമാഫെഡ് സംസ്ഥാന ഭാരവാഹികളായ ടി. മുബീർ, ജിനു ജയൻ, ദർവേഷ് എം, ജീസ് വർഗീസ് എന്നിവർ ആവശ്യപ്പെട്ടു. 

Tags:    
News Summary - Reports of substandard drugs are baseless -Pharmafed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.