ആ​റാ​ട്ടു​പാ​റ​യി​ൽ റോ​ഡി​ന്‍റെ വ​ശം ഇ​ടി​ഞ്ഞ നി​ല​യി​ൽ

ആറാട്ടുപാറയിൽ റോഡ് തകർന്നു; വാഹനങ്ങൾക്ക് അപകടക്കെണി

സു​ൽ​ത്താ​ൻ ബ​ത്തേ​രി: മീ​ന​ങ്ങാ​ടി-​അ​മ്പ​ല​വ​യ​ൽ റോ​ഡി​ൽ ആ​റാ​ട്ടു​പാ​റ​യി​ൽ റോ​ഡ് ത​ക​ർ​ന്ന​ത് വാ​ഹ​ന​ങ്ങ​ൾ​ക്ക് വ​ലി​യ അ​പ​ക​ട സാ​ധ്യ​ത ഉ​ണ്ടാ​ക്കു​ന്ന​താ​യി പ​രാ​തി.

എ​ട്ടു​മാ​സം മു​മ്പ് വ​ലി​യ മ​ഴ​യി​ൽ സം​ര​ക്ഷ​ണ​ഭി​ത്തി​യ​ട​ക്കം റോ​ഡി​ന്‍റെ ഒ​രു വ​ശം ഇ​ടി​ഞ്ഞു​പോ​വു​ക​യാ​യി​രു​ന്നു. ഇ​ത് പു​നഃ​സ്ഥാ​പി​ക്കാ​ത്ത​താ​ണ് പ്ര​ശ്നം.

ഇ​റ​ക്ക​ത്തോ​ടെ​യു​ള്ള കൊ​ടും വ​ള​വി​ൽ റോ​ഡി​ന്‍റെ ഒ​രു ഭാ​ഗം പൂ​ർ​ണ​മാ​യും ഇ​ടി​ഞ്ഞ​തി​നാ​ൽ ഒ​രു ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൽ കാ​ണാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. റോ​ഡ് ഇ​ടി​ഞ്ഞ സ്ഥ​ല​ത്ത് ബാ​രി​ക്കേ​ഡ് വെ​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​പ​ക​ട​സാ​ധ്യ​ത ഏ​റെ​യാ​ണ്. മീ​ന​ങ്ങാ​ടി-​അ​മ്പ​ല​വ​യ​ൽ റോ​ഡി​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ളാ​ണ് കൂ​ടു​ത​ൽ ക​ട​ന്നു​പോ​കു​ന്ന​ത്.

കെ.​എ​സ്.​ആ​ർ.​ടി.​സി ഉ​ൾ​പ്പെ​ടെ ബ​സു​ക​ളു​മു​ണ്ട്. റോ​ഡ് പ​രി​ച​യ​മി​ല്ലാ​ത്ത ഡ്രൈ​വ​ർ​മാ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ടാ​ൻ കൂ​ടു​ത​ൽ സാ​ധ്യ​ത. ഇ​ടി​ഞ്ഞ ഭാ​ഗ​ത്ത് വാ​ഹ​ന​ങ്ങ​ൾ സൈ​ഡ് കൊ​ടു​ത്താ​ൽ അ​പ​ക​ട​മു​റ​പ്പാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ഒ​രു ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ കൊ​ക്ക​യി​ൽ വീ​ഴേ​ണ്ട​താ​യി​രു​ന്നു. അ​പ​ക​ട മു​ന്ന​റി​യി​പ്പ് ബോ​ർ​ഡും ബാ​രി​ക്കേ​ഡു​മു​ണ്ടാ​യി​ട്ടും ഒ​രു പ്ര​യോ​ജ​ന​വു​മി​ല്ലെ​ന്ന് നാ​ട്ടു​കാ​രും പ​റ​യു​ന്നു.

രാ​ത്രി അ​പ​ക​ട സാ​ധ്യ​ത ഇ​ര​ട്ടി​യാ​ണ്. ഇ​തി​ന് പു​റ​മെ വീ​തി കു​റ​ഞ്ഞ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ കാ​ടു​നി​റ​ഞ്ഞ​തും അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്. അന്തർ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ൾ​പ്പെ​ടെ നി​ര​വ​ധി വി​നോ​ദ സ​ഞ്ചാ​രി​ക​ൾ ക​ട​ന്നു​പോ​കു​ന്ന ഈ ​റോ​ഡി​ൽ ഭാ​ഗ്യം​കൊ​ണ്ട് മാ​ത്ര​മാ​ണ് പ​ല​രും വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടു​ന്ന​ത്. അ​ടി​യ​ന്ത​ര​മാ​യി റോ​ഡി​ന്‍റെ ഇ​ടി​ഞ്ഞ ഭാ​ഗം സു​ര​ക്ഷി​ത​മാ​ക്കി അ​പ​ക​ട​ഭീ​ഷ​ണി ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Tags:    
News Summary - Road collapsed at Arattupara; Danger trap for vehicles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.