ഗൂഡല്ലൂർ: നാലുദിവസം മുമ്പ് കാണാതായ ആദിവാസി കുട്ടികൾക്കുള്ള തിരച്ചിൽ ഊർജിതമാക്കി. ശ്രീമധുര പഞ്ചായത്തിലെ ഓടക്കൊല്ലി ആദിവാസി കോളനിയിലെ കാളൻ, ഷൈല ദമ്പതികളുടെ മക്കളായ ശ്രീനന്ദു (13) നന്ദിനി (8) എന്നിവരെയാണ് ആഗസ്റ്റ് 29 മുതൽ കാണാതായത്. കഴിഞ്ഞ 28ന് അയൽപക്കത്തുള്ളവരോട് കുട്ടികളെ നോക്കാൻ പറഞ്ഞാണ് കാളനും, ഷൈലയും തേനെടുക്കാൻ കാട്ടിലേക്കുപോയത്. ഇവർ പോയ പിറ്റേന്നാണ് കുട്ടികളെ കാണാതായത്. അതേസമയം കാളനും ഷൈലയും തിരിച്ചെത്തിയിട്ടില്ല. തേൻശേഖരിക്കാൻ കാട്ടിലേക്ക് പോവുന്ന പതിവുള്ള കാളനും ഷൈലയും തിരിച്ചുവരാൻ ദിവസങ്ങളാകാറുണ്ടെന്ന് കോളനിവാസികൾ പറഞ്ഞു. പൊലീസും വനപാലകരും നാട്ടുകാരും കുട്ടികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. ഡ്രോൺ കാമറ ഉപയോഗിച്ച് തെരച്ചിൽ നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.