ഉരുൾ ദുരന്തം ടൗണ്‍ഷിപ് പദ്ധതി ഗുണഭോക്താക്കളുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു

ക​ൽ​പ​റ്റ: മു​ണ്ട​ക്കൈ-​ചൂ​ര​ല്‍മ​ല ഉ​രു​ള്‍പൊ​ട്ട​ല്‍ ദു​രി​ത​ബാ​ധി​ത​ര്‍ക്കാ​യി സ​ര്‍ക്കാ​ര്‍ ഒ​രു​ക്കു​ന്ന ടൗ​ണ്‍ഷി​പ് പ​ദ്ധ​തി​ക്കാ​യു​ള്ള ഒ​ന്നാം​ഘ​ട്ട ഗു​ണ​ഭോ​ക്തൃ ക​ര​ട് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. ദു​ര​ന്ത​ത്തി​ല്‍ വീ​ട് ന​ഷ്ട​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളെ​യും വാ​ട​ക വീ​ടു​ക​ളി​ലോ പാ​ടി​ക​ളി​ലോ താ​മ​സി​ച്ചി​രു​ന്ന മ​റ്റെ​വി​ടെ​യും വീ​ടി​ല്ലാ​ത്ത ദു​ര​ന്ത​ബാ​ധി​ത​രെ​യു​മാ​ണ് ഒ​ന്നാം​ഘ​ട്ട​ത്തി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യ​ത്.

ന​വം​ബ​ര്‍ 26ലെ ​ദു​ര​ന്ത നി​വാ​ര​ണ വ​കു​പ്പി​ന്റെ മാ​ർ​ഗ​നി​ര്‍ദേ​ശ പ്ര​കാ​രം ഡി.​ഡി.​എം.​എ​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ ത​യാ​റാ​ക്കി​യ ഒ​ന്നാം​ഘ​ട്ട പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ട്ട 388 കു​ടും​ബ​ങ്ങ​ളു​ടെ പ​ട്ടി​ക​യാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ക​ര​ട് ലി​സ്റ്റ് ക​ല​ക്ട​റേ​റ്റ്, മാ​ന​ന്ത​വാ​ടി ആ​ര്‍.​ഡി.​ഒ ഓ​ഫി​സ്, വൈ​ത്തി​രി താ​ലൂ​ക്ക് ഓ​ഫി​സ്, വെ​ള്ള​രി​മ​ല വി​ല്ലേ​ജ് ഓ​ഫി​സ്, മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് എ​ന്നി​വി​ട​ങ്ങ​ളി​ലും എ​ല്‍.​എ​സ്.​ജി.​ഡി​യു​ടെ lsgkerala.gov.in, ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​ന്റെ wayanad.gov.in വെ​ബ്സൈ​റ്റി​ലും പ​രി​ശോ​ധ​ന​ക്ക് ല​ഭി​ക്കും.

പൊ​തു​വി​ത​ര​ണ വ​കു​പ്പ് ല​ഭ്യ​മാ​ക്കി​യ റേ​ഷ​ന്‍ കാ​ര്‍ഡ് ജി​യോ റ​ഫ​റ​ന്‍സ് പ്രാ​ഥ​മി​ക വി​വ​ര​മാ​യി ക​ണ​ക്കാ​ക്കി, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്റെ ഹ​രി​ത​മി​ത്രം ആ​പ്, കെ.​എ​സ്.​ഇ.​ബി എ​ന്നി​വ​യു​ടെ ഗു​ണ​ഭോ​ക്തൃ ജി​യോ റ​ഫ​റ​ന്‍സ് വി​വ​ര​ങ്ങ​ള്‍, റാ​പ്പി​ഡ് വി​ഷ്വ​ല്‍ സ്‌​ക്രീ​നി​ങ് വി​വ​ര​ങ്ങ​ള്‍, സ​ര്‍ക്കാ​ര്‍ അ​നു​വ​ദി​ച്ച വീ​ട്ടു​വാ​ട​ക കൈ​പ്പ​റ്റി​യ​വ​രു​ടെ വി​വ​ര​ങ്ങ​ള്‍, സ​ര്‍ക്കാ​ര്‍ ക്വാ​ർ​ട്ടേ​ഴ്സി​ലേ​ക്ക് മാ​റ്റി​പ്പാ​ര്‍പ്പി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ള്‍, പാ​ടി​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ കൂ​ടി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്.

ഒ​ന്നാം​ഘ​ട്ട പു​ന​ര​ധി​വാ​സ​ത്തി​ല്‍ ഉ​ള്‍പ്പെ​ടു​ന്ന​വ​രു​ടെ ക​ര​ട് പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള ചു​മ​ത​ല മാ​ന​ന്ത​വാ​ടി സ​ബ് ക​ല​ക്ട​ര്‍ക്കാ​യി​രു​ന്നു. ഈ ​പ​ട്ടി​ക മേ​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ നി​ല​വി​ല്‍ ത​യാ​റാ​ക്കി​യി​ട്ടു​ള്ള പ​ട്ടി​ക​യു​മാ​യി ഒ​ത്തു​നോ​ക്കി അ​തി​ല്‍ ഒ​ഴി​വാ​ക്ക​പ്പെ​ട്ട​തും അ​ധി​ക​മാ​യി ഉ​ള്‍പ്പെ​ട്ട​തു​മാ​യ കു​ടും​ബ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍ പ​ഞ്ചാ​യ​ത്തി​ല്‍നി​ന്ന്​ ല​ഭ്യ​മാ​ക്കി ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ള്‍ക്കു​ശേ​ഷം ജി​ല്ല ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ വെ​ള്ളി​യാ​ഴ്ച ന​ട​ന്ന യോ​ഗ​ത്തി​ല്‍ ക​ര​ട് ലി​സ്റ്റ് അം​ഗീ​ക​രി​ക്കു​ക​യും പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ല്‍കു​ക​യു​മാ​യി​രു​ന്നു.

പ്ര​സി​ദ്ധീ​ക​രി​ച്ച പ​ട്ടി​ക​യി​ലെ വി​ശ​ദാം​ശ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​ല്‍ വെ​ള്ള​രി​മ​ല വി​ല്ലേ​ജ്, മേ​പ്പാ​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സു​ക​ളി​ല്‍ ഹെ​ല്‍പ് ഡെ​സ്‌​ക് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ക​ര​ട് പ​ട്ടി​ക സം​ബ​ന്ധി​ച്ച ആ​ക്ഷേ​പ​ങ്ങ​ള്‍ 2025 ജ​നു​വ​രി 10ന് ​വൈ​കീ​ട്ട് അ​ഞ്ച് വ​രെ സ്വീ​ക​രി​ക്കും. ആ​ക്ഷേ​പ​ങ്ങ​ള്‍ വൈ​ത്തി​രി താ​ലൂ​ക്ക് ഓ​ഫി​സ്, മേ​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, വെ​ള്ള​രി​മ​ല വി​ല്ലേ​ജ് ഓ​ഫി​സു​ക​ളി​ലും subcollectormndy@gmail.com എ​ന്ന ഇ-​മെ​യി​ലി​ലും സ്വീ​ക​രി​ക്കും. ഓ​ഫി​സു​ക​ളി​ലും ഓ​ണ്‍ലൈ​നാ​യും സ്വീ​ക​രി​ക്കു​ന്ന എ​ല്ലാ ആ​ക്ഷേ​പ​ങ്ങ​ള്‍ക്കും കൈ​പ്പ​റ്റ് ര​സീ​ത് ന​ല്‍കും. ക​ര​ട് പ​ട്ടി​ക​യി​ലെ ആ​ക്ഷേ​പ​ങ്ങ​ളി​ല്‍ സ​ബ് ക​ല​ക്ട​ര്‍ സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ര്‍ട്ട് ത​യാ​റാ​ക്കി ജി​ല്ല ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​ക്ക് സ​മ​ര്‍പ്പി​ക്കും.

ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി പ​രാ​തി​ക്കാ​രെ നേ​രി​ല്‍ക്ക​ണ്ട് ആ​ക്ഷേ​പ​ത്തി​ല്‍ തീ​ര്‍പ്പ് ക​ൽ​പി​ക്കും. ആ​ക്ഷേ​പ​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി മു​ത​ല്‍ 30 ദി​വ​സ​ത്തി​ന​കം ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി അ​ന്തി​മ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും. അ​ന്തി​മ പ​ട്ടി​ക സം​ബ​ന്ധി​ച്ച് പ​രാ​തി​ക​ളും ആ​ക്ഷേ​പ​ങ്ങ​ളും സ​ര്‍ക്കാ​റി​ലെ ദു​ര​ന്ത​നി​വാ​ര​ണ വ​കു​പ്പി​ലാ​ണ് ന​ല്‍കേ​ണ്ട​ത്. അ​പ​ക​ട​മേ​ഖ​ല​യി​ലെ വാ​സ​യോ​ഗ്യ​മ​ല്ലെ​ന്ന് ക​ണ്ടെ​ത്തു​ന്ന ഇ​ട​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രെ പു​ന​ര​ധി​വാ​സ​ത്തി​ന്റെ ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ പ​രി​ഗ​ണി​ക്കും.

Tags:    
News Summary - The draft list of beneficiaries of the landslide disaster township project has been published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.