സുൽത്താൻ ബത്തേരി: നഗരത്തിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെ കുപ്പാടി സെൻറ് മേരീസ് കോളജിന് മുന്നിലെ ഹെലിപാഡ് വി.ഐ.പികളെ സ്വീകരിക്കാൻ തുടങ്ങിയിട്ട് മൂന്നര പതിറ്റാണ്ട് കഴിഞ്ഞു. ഇപ്പോൾ അവഗണിക്കപ്പെട്ട അവസ്ഥയിലാണെങ്കിലും വയനാടിെൻറ 'വി.ഐ.പി' ഭൂപടത്തിൽ ഈ ഹെലിപാഡുണ്ട്.
കോളജിെൻറ ഫുട്ബാൾ മൈതാനത്തിന് സമീപത്താണ് റവന്യൂ ഭൂമിയിലെ മൂന്നേക്കറിൽ ഹെലിപാഡുള്ളത്. ഹെലികോപ്ടറിന് ഇറങ്ങാൻ ഒരുക്കിയ ഭാഗം ഒരേക്കറിലേറെയുണ്ട്. ഇതിനടുത്താണ് സ്റ്റേജ്. പ്രധാന മന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും മറ്റും ഇവിടെ പ്രസംഗിച്ചിട്ടുണ്ട്. ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും ഇവിടെ എത്തിയപ്പോൾ ജനസാഗരമായിരുന്നു. ജില്ലയുടെ മുക്കിലും മൂലയിൽ നിന്നു പോലും ഇവിടേക്ക് ആളുകൾ ഒഴുകിയെത്തി.
സ്റ്റേജ് കോളജ് മൈതാനത്തിന് അഭിമുഖമായാണ്. അതിനാൽ, ആളുകൾക്ക് കോളജ് മൈതാനത്തിരുന്നാൽ വേദിയിലുള്ളവരെ വ്യക്തമായി കാണാം. കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിൽ ജില്ലയിൽ രക്ഷാ പ്രവർത്തനങ്ങൾക്കെത്തിയ സൈനികർ ആദ്യം എത്തിയത് ഇവിടെയായിരുന്നു. റവന്യൂ ഉടമസ്ഥതയിലുള്ള ഈ ഭാഗം വേണ്ടത്ര സംരക്ഷിക്കപ്പെടുന്നില്ലെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്.
സ്വകാര്യ ൈഡ്രവിങ് സ്കൂളുകാരുടെ പരിശീലനം ഹെലിപാഡിൽ മിക്ക ദിവസവും കാണാം. പ്രധാനമന്ത്രി പ്രസംഗിച്ച സ്റ്റേജ് കാടുമൂടി നാശത്തിെൻറ വക്കിലാണ്. ജില്ലയിലെ ആദ്യകാല കോളജായ സെൻറ് മേരീസും വി.ഐ.പികളടക്കം ഇറങ്ങി ഹെലിപാഡും സുൽത്താൻ ബത്തേരിക്കും കുപ്പാടി ഗ്രാമത്തിനും എന്നും ഒരു അലങ്കാരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.