എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം

കൽപറ്റ: ജില്ലയില്‍ ഈ മാസം എലിപ്പനി സ്ഥിരീകരിച്ച് 13 പേരും ലക്ഷണങ്ങളോടെ 28 പേരും ചികിത്സ തേടിയതായും ഈ സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു.

ഈ വര്‍ഷം ഇതുവരെ എലിപ്പനി സ്ഥിരീകരിച്ച 90 പേരില്‍ രണ്ടു പേരും രോഗലക്ഷണങ്ങളോടെ ചികിത്സതേടിയ 183 പേരില്‍ നാലു പേരും മരിക്കാനിടയായിട്ടുണ്ട്. എലിപ്പനി പ്രതിരോധത്തിന് പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ ആഴ്ചയിലൊരിക്കല്‍ ഓരോ ഡോസ് കഴിക്കണമെന്നും ശുചിത്വം പാലിക്കണമെന്നും ഡി.എം.ഒ അഭ്യര്‍ഥിച്ചു.

ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്നവരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട സന്നദ്ധ പ്രവര്‍ത്തകരും ആഴ്ചയിലൊരിക്കല്‍, തുടര്‍ച്ചയായി നാലാഴ്ച, അല്ലെങ്കില്‍ റിസ്‌ക് നിലനില്‍ക്കുന്ന സമയം വരെ ഗുളിക കഴിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.

തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍, കൃഷിപ്പണിക്കാര്‍, മൃഗപരിപാലന പ്രവൃത്തി ചെയ്യുന്നവര്‍, മലിനജല സമ്പര്‍ക്കമുള്ളവര്‍ തുടങ്ങിയവര്‍ റിസ്‌ക് കൂടുതല്‍ ഉള്ളവരാണ്. ഗുളിക കഴിക്കുന്നതിന് പുറമെ എലി നശീകരണം പരിസര ശുചിത്വം എന്നിവ ഉറപ്പുവരുത്തുകയും ചെയ്യണം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.