മേപ്പാടി: ടൗൺ നവീകരണത്തോടനുബന്ധിച്ച് പാതക്കിരുവശവും ഡ്രെയിനേജ് പുതുക്കിപ്പണിത് കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിച്ചെങ്കിലും പ്രയോജനം ജനങ്ങൾക്കിനിയും ലഭ്യമായിട്ടില്ലെന്ന് പരാതി ഉയരുന്നു.
ടൗണിൽ ചില ഭാഗങ്ങളിൽ നടപ്പാതയിലേക്കിറക്കി വ്യാപാരികൾ കച്ചവട സാധനങ്ങൾ ഇടുന്നത് കാൽനട യാത്രക്കാർക്ക് വിഷമതകൾ സൃഷ്ടിക്കുന്നതായി ആക്ഷേപമുയർന്നിട്ടുണ്ട്. വിദ്യാർഥികളടക്കമുള്ളവർ ഇതുമൂലം റോഡിലേക്കിറങ്ങി നടന്നു പോകേണ്ടിവരുന്നു.
ഫുട്പാത്ത് കൈയേറിയുള്ള കച്ചവടത്തിനെതിരെ മുന്നറിയിപ്പ് നൽകാനും തുടർ നടപടികൾ സ്വീകരിക്കാനും ഗ്രാമപഞ്ചായത്തും പൊലീസ് അധികാരികളും തയാറാകണമെന്ന് ദലിത് കോൺഗ്രസ് മേപ്പാടി മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ടി.എം. ഷാജി അധ്യക്ഷത വഹിച്ചു. കെ. ബാബു, വിഷ്ണു, സതീശ് നെല്ലിമുണ്ട എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.