മാനന്തവാടി: എല്ലാ വിദ്യാലയങ്ങളെയും പുകയിലരഹിതമായി പ്രഖ്യാപിച്ച് വയനാടിനെ രാജ്യത്തെ ആദ്യ പുകയിലരഹിത വിദ്യാലയ ജില്ലയാക്കാൻ ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായുള്ള ആരോഗ്യ വകുപ്പിന്റെ പുകയില രഹിത കാമ്പയിൻ കലക്ടർ എ. ഗീത മാനന്തവാടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്തു.
മാനന്തവാടി മുനിസിപ്പൽ ചെയർപേഴ്സൻ സി.കെ. രത്നവല്ലി അധ്യക്ഷത വഹിച്ചു. എ.ഡി.എം എൻ. ഐ. ഷാജു മുഖ്യപ്രഭാഷണം നടത്തി. ജില്ല മെഡിക്കൽ ഓഫിസർ ഡോ. പി. ദിനീഷ് ലഹരിരഹിത സന്ദേശം നൽകി. പുകയില മോണിറ്റേഴ്സ് ആയി തെരഞ്ഞെടുത്ത കുട്ടികൾക്ക് ഡെപ്യൂട്ടി എക്സൈസ് കമീഷണർ കെ.എസ്. ഷാജി ബാഡ്ജുകൾ വിതരണം ചെയ്തു. ഡോ. പ്രിയ സേനൻ, ഹംസ ഇസ്മാലി, സലിം അൽത്താഫ്, പി. പി ബിനു, വി.ടി. സാജു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.