കൽപറ്റ: വൈത്തിരി, മേപ്പാടി കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസുകളിൽ നിന്ന് സ്റ്റാമ്പ് മോഷണം. വൈദ്യുതി കണക്ഷനുള്ള അപേക്ഷകളിൽ ഉപയോഗിക്കുന്ന സ്പെഷൽ അക്യുസിഷൻ സ്റ്റാമ്പ് വീണ്ടും വിൽപന നടത്തിയതായി കണ്ടെത്തി. അേപക്ഷകൾ ഫയലിൽ സ്വീകരിച്ചാൽ സ്റ്റാമ്പ് ക്രോസ് ചെയ്യണം. ബന്ധെപ്പട്ട ഉദ്യോഗസ്ഥർ ഇതു ചെയ്യാത്തത് മറിച്ചു വിൽപനക്ക് കാരണമായി.
പുതിയ അപേക്ഷയുമായി വരുന്ന വർക്ക് സ്റ്റാമ്പ് വിൽപന നടത്തുകയായിരുന്നു. വർഷങ്ങളായി ഒരു ജീവനക്കാരൻ ഇങ്ങനെ സ്റ്റാമ്പ് വിൽപന നടത്തിയെന്നാണ് കണ്ടെത്തൽ. ചില ജീവനക്കാർ മോഷണം ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്ന് എക്സി. എൻജിനീയർ പി.എൻ. അശോകൻ അന്വേഷണം നടത്തി. ഡെപ്യൂട്ടി എൻജിനീയർ വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
ആരോപണ വിധേയനായ ജീവനക്കാരൻ ഭരണകക്ഷി യൂനിയൻ നേതാവായതിനാൽ കേസ് ഒതുക്കാൻ ശ്രമം നടക്കുന്നതായി പരാതി ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.