വിദ്യാർഥി സംഘർഷം; 13 പേർക്ക് പരിക്ക്

സുൽത്താൻ ബത്തേരി: അൽഫോൺസ ആർട്സ് ആൻഡ് സയൻസ് കോളജിൽ ജൂനിയർ, സീനിയർ വിദ്യാർഥികൾ തമ്മിൽ സംഘർഷം. 14 പേർക്കെതിരെ പൊലീസ് കേസെടുത്തു. കുറ്റക്കാരായ വിദ്യാർഥികളെ കോളജ് അധികൃതർ സസ്പെന്റ് ചെയ്തു. രണ്ടാം വർഷ ടൂറിസം ബിരുദ വിദ്യാർഥികളെ ക്ലാസിൽ കയറി മൂന്നാം വർഷ വിദ്യാർഥികൾ മർദിച്ചുവെന്നാണ് മർദനമേറ്റ വിദ്യാർഥികൾ പറയുന്നത്. സാരമായി പരിക്കേറ്റ ഷിയാസ്, സിനാൻ എന്നിവർ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ മൂക്കിനും ഷോൾഡറിനുമാണ് പരിക്ക്. മറ്റുള്ളവർ പ്രാഥമിക ചികിത്സക്കു ശേഷം വീടുകളിലേക്ക് മടങ്ങി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രണ്ടാം വർഷ ടൂറിസം ഡിപ്പാർട്ട്മെന്റ് വിദ്യാർഥികളും സീനിയേഴ്സും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു. ഇത് അധ്യാപകർ ഇടപെട്ട് പറഞ്ഞുതീർത്തെങ്കിലും പിന്നീട് ചില വാട്സ് ആപ് മെസേജുകളുമായി ബന്ധപ്പെട്ട് വീണ്ടും തർക്കമുണ്ടാകുകയായിരുന്നു.

Tags:    
News Summary - student conflict; 13 people were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.