തരുവണ: കുഴികളിൽ ആടിയുലഞ്ഞിട്ടും കണ്ണു തുറക്കാത്ത സാറന്മാരുടെ ശ്രദ്ധ ക്ഷണിച്ച് വിദ്യാർഥികൾ റോഡിലെ കുഴികൾ അടച്ചു. തരുവണ കൊടക്കാട് പാലത്തിനടുത്ത് ഒരു വർഷമായി കുഴിയായി കിടന്ന റോഡാണ് വിദ്യാർഥികൾ ക്വാറി അവശിഷ്ടം ഇട്ട് താൽക്കാലികമായി ഗതാഗതയോഗ്യമാക്കിയത്.
പലതവണ പടിഞ്ഞാറത്തറ അസി. എൻജിനീയറെ ബന്ധപ്പെട്ടെങ്കിലും 'നാളെ ശരിയാക്കാം' എന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് കുട്ടികൾ പറയുന്നു. ഒരു മാസത്തിനിടയിൽ മാത്രം നാലോളം സ്കൂട്ടറുകൾ കുഴിയിൽവീണ് അപകടം സംഭവിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരെ വിളിച്ചപ്പോൾ കുഴിയടക്കാൻ വേണ്ടി വേറൊരു സെക്ഷൻതന്നെ രൂപവത്കരിച്ചിട്ടുണ്ട് എന്നായിരുന്നു മറുപടി.
ഒമ്പതാം ക്ലാസ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന കുട്ടികളാണ് സേവന സന്നദ്ധരായി മുന്നോട്ടുവന്നത്. ബസ് ഡ്രൈവർമാരും സ്ഥിരംയാത്രക്കാരും പണം നൽകാൻ തയാറായെങ്കിലും കുട്ടികൾ വാങ്ങിയില്ല. തങ്ങളുടെ പ്രവൃത്തി കണ്ടെങ്കിലും ഉദ്യോഗസ്ഥരുടെ കണ്ണ് കുഴിയിൽപതിയട്ടെ എന്നാണ് കുട്ടികൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.