സുൽത്താൻ ബത്തേരി: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കർണാടക സ്വദേശികളുടെ മിനി ബസ് കാട്ടാനയെ ഇടിച്ച് യാത്രക്കാർക്കും കാട്ടാനക്കും പരിക്ക്. തിങ്കളാഴ്ച പുലർച്ച അഞ്ചുമണിയോടെ കല്ലൂർ 67ലായിരുന്നു സംഭവം. കാട്ടാന റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം.
ആക്രമണത്തിൽ ബസിന്റെ മുൻഭാഗം തകർന്നു. കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. ഇടിച്ച കാട്ടാനക്കും പരിക്കേറ്റിട്ടുണ്ട്. ആനയുടെ ഇടത് കാലിന് സമീപമാണ് പരിക്കേറ്റതെന്ന് വനം അധികൃതർ പറഞ്ഞു. ആനയെ നിരീക്ഷിച്ചുവരുകയാണ്. മുത്തങ്ങ ഭാഗത്താണ് തിങ്കളാഴ്ച വൈകീട്ട് ആനയുണ്ടായത്. ഇടിച്ച ബസിനെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം വനംവകുപ്പ് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.