സുൽത്താൻ ബത്തേരി: തമിഴ്നാട്ടിലെ പന്തല്ലൂർ മേഖലയിൽ നിന്ന് ബത്തേരിയിൽ എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച അരസിരാജ എന്ന പി.എം രണ്ട് മോഴയാനയുടെ പേര് ഇനി രാജ. മുത്തങ്ങ ആനപ്പന്തിയിലുള്ള രാജ ഇപ്പോൾ വില്ലൻ സ്വഭാവം ഒഴിവാക്കി പാപ്പാന്മാരുമായി ഇണങ്ങിക്കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ മാസം മാനന്തവാടിയിൽ കർഷകനെ കൊന്ന കടുവ കുപ്പാടി പച്ചാടി മൃഗപരിപാലന കേന്ദ്രത്തിലാണുള്ളത്. അധീര എന്നാണ് ഈ കടുവക്ക് പേരിട്ടിരിക്കുന്നത്. വീടും കച്ചവട സ്ഥാപനങ്ങളും തകർത്തു അരി തിന്നുക എന്നതായിരുന്നു പി.എം. രണ്ടിന്റെ പ്രത്യേകത. അങ്ങനെയാണ് ഈ ആനക്ക് അരസിരാജ എന്ന പേര് വന്നത്.
വനം വകുപ്പിന്റെ രേഖകളിൽ പന്തല്ലൂർ മഗ്ന-2 എന്നായിരുന്നു. കുപ്പാടി പരിചരണ കേന്ദ്രത്തിൽ അഞ്ചാമതായിട്ടാണ് അധീര എത്തിയത്. ലക്ഷ്മി, കിച്ചു, രാജ, ഷേരു എന്നിവയാണ് മറ്റ് നാലു പേർ. മുത്തങ്ങ ആനപ്പന്തിയിൽ വിക്രം, ഭരത്, സൂര്യ, സുരേന്ദ്രൻ, ഉണ്ണികൃഷ്ണൻ, കുഞ്ചു, സുന്ദരി, ചന്ദ്രനാഥ്, ചന്തു, അമ്മു എന്നീ കുങ്കിയാനകളാണുള്ളത്. ഇവരോടൊപ്പമാണ് രാജയും ചേരുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.