അ​ജ​യ്, അ​മ​ൽ ത​ങ്ക​ച്ച​ൻ

അപകടകരമായി കാർ ഓടിച്ചു, പൊലീസിനുനേരെ കൈയേറ്റം; യുവാക്കൾ പിടിയിൽ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: രാ​ത്രി​യി​ല്‍ അ​ശ്ര​ദ്ധ​മാ​യി വാ​ഹ​നം ഓ​ടി​ച്ച് മ​റ്റു വാ​ഹ​ന​ങ്ങ​ളെ ഇ​ടി​ക്കു​ക​യും ത​ട​യാ​ന്‍ ചെ​ന്ന പൊ​ലീ​സു​കാ​ര​നെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍. മൂ​ല​ങ്കാ​വ് കു​പ്പാ​ടി നേ​ടി​യാ​ക്ക​ല്‍ വീ​ട്ടി​ല്‍ അ​മ​ല്‍ ത​ങ്ക​ച്ച​ന്‍ (23), കു​പ്പാ​ടി വ​ര​ണം​കു​ട​ത്ത് വീ​ട്ടി​ല്‍ അ​ജ​യ് (42) എ​ന്നി​വ​രെ​യാ​ണ് ബ​ത്തേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ജ​യ്‌​നെ​തി​രെ സം​സ്ഥാ​ന​ത്തു​ട​നീ​ളം എ​ട്ട് കേ​സു​ക​ളു​ണ്ട്.

ആ​ഗ​സ്റ്റ് 10ന് ​രാ​ത്രി​യാ​ണ് സം​ഭ​വം. കോ​ട്ട​ക്കു​ന്ന് ഭാ​ഗ​ത്ത് നി​ന്നും കാ​ര്‍ അ​പ​ക​ട​ക​ര​മാ​യ രൂ​പ​ത്തി​ൽ ഓ​ടി​ച്ചു​വ​രു​ന്നു​ണ്ടെ​ന്ന് വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍ന്ന് നൈ​റ്റ് പ​ട്രോ​ളി​ങ് ഡ്യൂ​ട്ടി​ക്കു​ണ്ടാ​യി​രു​ന്ന പൊ​ലീ​സു​കാ​ര്‍ ചു​ങ്കം ഭാ​ഗ​ത്ത് നി​ന്നും കാ​ര്‍ കൈ ​കാ​ണി​ച്ചു നി​ര്‍ത്തി. പേ​രും വി​ലാ​സ​വും ചോ​ദി​ച്ച സ​മ​യ​ത്ത് വാ​ഹ​നം പെ​ട്ടെ​ന്ന് മു​മ്പോ​ട്ട് എ​ടു​ത്ത് അ​തി​വേ​ഗ​ത്തി​ല്‍ ബീ​നാ​ച്ചി ഭാ​ഗ​ത്തേ​ക്ക് ഓ​ടി​ച്ചു പോ​യി. ടൗ​ണി​ലു​ണ്ടാ​യി​രു​ന്ന​വ​രും ഓ​ട്ടോ ഡ്രൈ​വ​ര്‍മാ​രും ഓ​ടി​യ​ത് കൊ​ണ്ടാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

ദൊ​ട്ട​പ്പ​ന്‍കു​ള​ത്ത് വെ​ച്ച് വി​വി​ധ വാ​ഹ​ന​ങ്ങ​ളി​ല്‍ ഇ​ടി​ച്ചു കാ​ര്‍ നി​ല്‍ക്കു​ക​യാ​യി​രു​ന്നു. പി​ന്തു​ര്‍ന്നി​രു​ന്ന പൊ​ലീ​സും നാ​ട്ടു​കാ​രും അ​ടു​ത്തെ​ത്തി​യ​പ്പോ​ള്‍ അ​മ​ല്‍ ത​ങ്ക​ച്ച​നും അ​ജ​യും വാ​ഹ​ന​ത്തി​ല്‍നി​ന്ന് പു​റ​ത്തി​റ​ങ്ങി ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പൊ​ലീ​സു​കാ​ര​നെ കൈ​യേ​റ്റം ചെ​യ്തു. പൊ​ലീ​സ് ബ​ല​പ്ര​യോ​ഗ​ത്തി​ലു​ടെ ഇ​രു​വ​രെ​യും താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെത്തി​ച്ച് ര​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി. ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യും യു​വാ​ക്ക​ള്‍ അ​ക്ര​മം തു​ട​ർ​ന്നു. ഇ​വ​രു​ടെ കെ.​എ​ല്‍. 43 ഡി 1641 ​കാ​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. 

Tags:    
News Summary - Driving dangerously, assaulting police; Youth arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.