സുൽത്താൻ ബത്തേരി: ചുങ്കത്തെ ജീപ്പ് സ്റ്റാൻഡിനടുത്ത് അച്ചായെൻറ പെട്ടിക്കട അനാഥമായി കിടക്കുകയാണ്. പൊലീസ് ബന്ധുക്കളെ തിരയുന്നുണ്ടെങ്കിലും ഇതുവരെ കണ്ടെത്താനായില്ല. വേറിട്ട ഒരു മനുഷ്യൻ സുഹൃത്തുക്കളുടെ ഓർമകളിലൂടെ ഇനി ജീവിക്കും.
15 വർഷത്തിലേറെയായി ചുങ്കത്ത് പെട്ടിക്കട നടത്തുകയായിരുന്നു എബി ജെയിംസ് എന്ന അച്ചായൻ. കഴിഞ്ഞ ദിവസം കടക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം. അച്ചായൻ എവിടത്തുകാരനാണെന്ന് ആർക്കുമറിയില്ല. വയനാട്ടുകാരനല്ലെന്ന് വ്യക്തമാണ്. കച്ചവടവും അന്തിയുറക്കവും കടക്കുള്ളിൽതന്നെയായിരുന്നു. ജീപ്പ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാരായിരുന്നു അച്ചായെൻറ ഇടപാടുകാർ. അങ്ങനെ വലിയ സൗഹൃദവലയമുണ്ടായി. കച്ചവടത്തിലൂടെ ലഭിക്കുന്ന വരുമാനത്തിെൻറ ഒരുപങ്ക് പാവപ്പെട്ടവന് കൊടുക്കാനും ഇൗ ചെറിയ മനുഷ്യൻ മടി കാണിച്ചില്ല. പെരുമ്പാവൂരിൽ ബന്ധുക്കളുണ്ടെന്ന സൂചന ചില സുഹൃത്തുക്കളോട് പങ്കുവെച്ചിരുന്നു.
മൃതദേഹം തൊട്ടടുത്തുള്ള ക്രിസ്ത്യൻ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. ജീപ്പ് സ്റ്റാൻഡിലെ സൗഹൃദവലയത്തിൽപ്പെട്ടവരായിരുന്നു അന്ത്യയാത്രയിൽ ബന്ധുക്കളായെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.