സുൽത്താൻ ബത്തേരി: രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 48 ലക്ഷം രൂപ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ പിടികൂടി. താമരശ്ശേരി സ്വദേശികളായ അബ്ദുൽ മജീദ് (42), നൗഷാദ് (44) എന്നിവരെ അറസ്റ്റ് ചെയ്തു.കെ.എൽ. 57 ടി 5827 നമ്പർ അശോക് ലൈലൻഡ് ദോസ്ത് വാഹനത്തിൽ പ്രത്യേകം അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു നോട്ടു കെട്ടുകൾ.
കോടഞ്ചേരിയിൽ നിന്ന് പൈനാപ്പിൾ കയറ്റി ഗുണ്ടൽപേട്ടയിൽ ഇറക്കി തിരികെ വരുകയാെണന്നാണ് പ്രതികൾ ചോദ്യം ചെയ്യലിൽ പറഞ്ഞത്. താമരശ്ശേരി പരപ്പൻപൊയിൽ സ്വദേശിയെ ഏൽപിക്കുന്നതിനാണ് പണം കൊണ്ടുവന്നതെന്നും പ്രതിഫലമായി 3000 രൂപ ലഭിക്കുമെന്നും പ്രതികൾ പറഞ്ഞു.
മുത്തങ്ങ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി. ജുനൈദിെൻറ നേതൃത്വത്തിൽ ഇൻസ്പെക്ടർ പി. ബാബുരാജ്, പ്രിവൻറിവ് ഓഫിസർമാരായ പി.പി. ശിവൻ, ടി.ബി. അജീഷ്, സി.ഇ.ഒമാരായ എ.എം. ബിനുമോൻ, അഭിലാഷ്, ഗോപി എന്നിവർ ചേർന്നാണ് പണം പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.