സുൽത്താൻ ബത്തേരി: കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കുമെന്ന് പൊതു വിദ്യാഭ്യാസ തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി. സ്കൂള്‍ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി സർവജന ഗവ. ഹൈസ്കൂളില്‍ നിർമിച്ച ആധുനിക ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുന്നതോടൊപ്പം അവരുടെ കല കായിക രംഗത്തെ കഴിവ് വർധിപ്പിക്കാനും ശ്രദ്ധിക്കണം. ഭിന്നശേഷി വിദ്യാർഥികള്‍ ഉള്‍പ്പെടെ എല്ലാവര്ക്കും മികച്ച വിദ്യാഭ്യാസം ലഭിക്കണമെന്നും മന്ത്രി പറഞ്ഞു. സര്‍വജന സ്കൂളിലെ ഷഹല ഷെറിന് എന്ന വിദ്യാർഥിനിയുടെ വിയോഗം ഏറെ വേദനിപ്പിച്ചെന്നും വിദ്യാലയങ്ങളില്‍ അത് പോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചെന്നും മന്ത്രി പറഞ്ഞു.
സ്മാര്‍ട്ട് ക്ലാസ് മുറികള്‍, ഹാപ്പിനസ് കോര്‍ണര്‍ എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. അസി. എൻജിനീയര്‍ വി. ജി. ബിജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ രാഹുല്‍ ഗാന്ധി എം.പിയുടെ സന്ദേശം വായിച്ചു. സ്കില്‍ ഷെയര്‍ 23 പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം നടന്നു. 3.27 കോടി രൂപ ചെലവിലാണ് മൂന്ന് നില കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയത്.
നഗരസഭ ചെയര്മാന് ടി.കെ. രമേശ്, നഗരസഭ ഡെപ്യൂട്ടി ചെയര്പേഴ്സൻ എല്‍സി പൗലോസ്, സ്ഥിരം സമിതി അധ്യക്ഷന്മാരായെ ടോം ജോസ്, കെ. റഷീദ്, പി.എസ്. ലിഷ, ഷാമില ജുനൈസ്, സാലി പൗലോസ്, സി.കെ. സഹദേവന് കൗണ്‍സിലര്‍മാരായ രാധ രവീന്ദ്രന്, ജംഷീര്‍ അലി, രാധ രവീന്ദ്രന്, കെ.സി. യോഹന്നാന്, സി.കെ. ആരിഫ്, എം.സി. ബാബു, ഷമീര്‍ മഠത്തില്‍, കേരള ബാങ്ക് ഡയറക്ടര്‍ പി. ഗഗാറിന്, ഡി. ഡി. ഇ വി. എ. ശശീന്ദ്ര വ്യാസ്.
ഡയറ്റ് പ്രിന്സിപ്പാല് അബ്ബാസ് അലി, വിദ്യ കിരണം ജില്ല കോഓഡിനേറ്റര്‍ വില്‍സണ്‍ തോമസ്, ഹയര്‍ സെക്കന്‍ഡറി ജില്ല കോഓഡിനേറ്റര്‍ ഷിവി കൃഷ്ണന്, പ്രിന്‍സിപ്പല്‍ പി.എ. അബ്ദുല്‍ നാസര്‍, വൈസ് പ്രിന്‍സിപ്പല്‍ ജിജി ജേക്കബ്, വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ ദിലിന് സത്യനാഥ്, എസ്.എം.സി ചെയര്മാന് പി.കെ സത്താര്‍, പി.ടി.എ പ്രസിഡന്റ് അസീസ് മാടാല, പി.ടി.എ വൈസ് പ്രസിഡന്റ് സമദ് കണ്ണിയന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.