സുൽത്താൻ ബത്തേരി: ടൗണിലെ ഹോട്ടലുകളിലും മെസുകളിലും ചായക്കടകളിലും നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടി. കെ.എസ്.ആര്‍.ടി.സി ഗാരേജിന് സമീപത്തെ സല്‍ക്കാര ഹോട്ടൽ, ഡിപ്പോക്കുള്ളിലെ ചായക്കട, കോട്ടക്കുന്ന് മലബാര്‍ മെസ്, കോട്ടക്കുന്ന് ഹോട്ടല്‍ റോസ്, കോട്ടക്കുന്ന് കോളജ് റോഡിലെ ന്യൂ സല്‍ക്കാര എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടിയത്.
അഞ്ച് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. പരിസരം വൃത്തിഹീനമായ കടകള്‍ക്ക് ന്യൂനതകള്‍ പരിഹരിക്കാനും 15 ദിവസം കൂടുമ്പോള്‍ ജല സംഭരണികള്‍ വൃത്തിയാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പഴകിയ ബീഫ് കറികള്‍, ചിക്കന്‍, കപ്പ, മീന്‍ കറി, തൈര്, പൂപ്പല്‍ പിടിച്ച അച്ചാര്‍, എണ്ണക്കടികള്‍ എന്നിവയാണ് പിടികൂടിയത്. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കാനാണ് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.