സുൽത്താൻ ബത്തേരി: നൂൽപ്പുഴ എറളോട്ടുകുന്നിലെ കടുവ ഭീതി അകറ്റുന്നതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച പഞ്ചായത്ത് ഹാളിൽ സർവകക്ഷി യോഗം നടന്നു. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. നൂൽപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ്, വൈസ് പ്രസിഡന്റ് ഉസ്മാൻ നായ്ക്കട്ടി, ജില്ല പഞ്ചായത്ത് അംഗം അമൽ ജോയ്, മുത്തങ്ങ - ബത്തേരി റേഞ്ച് ഓഫിസർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
എറളോട്ടുകുന്നിൽ ഉടൻതന്നെ കടുവയെ പിടികൂടാൻ കൂട് സ്ഥാപിക്കാനുള്ള യോഗത്തിൽ ധാരണയായി. നിരീക്ഷണ കാമറ, വനംവകുപ്പിന്റെ പ്രത്യേക പട്രോളിങ് എന്നിവയും നടപ്പാക്കും. കടുവയെ എത്രയും പെട്ടെന്ന് പിടികൂടാൻ ആകുന്നതൊക്കെ ചെയ്യുമെന്ന് മുത്തങ്ങ, ബത്തേരി റേഞ്ച് ഓഫിസർമാർ യോഗത്തിൽ അറിയിച്ചു. നിരവധി വളർത്തുമൃഗങ്ങളെയാണ് കഴിഞ്ഞ ദിവസങ്ങളിലായി കടുവ കൊന്നത്. കടുവയെ പിടികൂടാത്തതിനെതിരേ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.