കൊളപ്പാറയിൽ വീണ്ടും കടുവ സാന്നിധ്യം

സുൽത്താൻ ബത്തേരി: മീനങ്ങാടി പഞ്ചായത്ത്, സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി അതിർത്തി മേഖലയായ കൊളപ്പാറയിൽ വീണ്ടും കടുവ സാന്നിധ്യം. ബുധനാഴ്ച രാവിലെ കവലക്ക് സമീപം പ്രദേശവാസികളായ ചിലർ കടുവയെ കണ്ടു. തുടർന്ന് വനം വകുപ്പെത്തി കടുവക്കായി തിരച്ചിൽ നടത്തി.

കൊളഗപ്പാറയിലെ സ്വകാര്യ എസ്റ്റേറ്റിലാണ് കടുവ തങ്ങുന്നതായി സംശയിക്കുന്നത്. ബീനാച്ചി എസ്റ്റേറ്റും അരിവയൽ കാടും കൊളാപ്പാറയോട് ചേർന്നാണ് കിടക്കുന്നത്. ഇതാണ് ഇവിടെ കുറെ കാലമായി കടുവ സാന്നിധ്യം ഉണ്ടാകാൻ കാരണം. മൂന്നു മാസത്തിനിടയിൽ ഒരു ഡസനോളം വളർത്തുമൃഗങ്ങളെ കടുവ ആക്രമിച്ചിട്ടുണ്ട്.

Tags:    
News Summary - Tiger presence again in Kolapara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.