മീനങ്ങാടി: കോളനി എന്ന പദം ഒഴിവാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിനു പിന്നാലെ പേര് മാറ്റി മീനങ്ങാടി തച്ചമ്പത്ത് നിവാസികള്‍. നേരത്തേ ഇവിടെ തച്ചമ്പത്ത് കോളനി എന്നാണ് അറിയപ്പെട്ടിരുന്നത്. വർഷങ്ങളായി ഈ പേര് എഴുതിയ ബോർഡും സ്ഥാപിച്ചിരുന്നു. എന്നാൽ ‘തച്ചമ്പത്ത് കുടി’ എന്ന് ഇവിടുത്ത് കാർ പേര് മാറ്റുകയായിരുന്നു. ഇതനുസരിച്ചുള്ള പുതിയ ബോർഡും സ്ഥാപിച്ചു. 'കോളനി' എന്ന പദം ഒഴിവാക്കിയാണ് കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവിറക്കിയത്. പട്ടിക വിഭാഗക്കാർ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശങ്ങൾ കോളനികൾ എന്നറിയപ്പെടുന്നത് മാറ്റാനാണ് തീരുമാനം. കോളനി എന്ന അഭി സംബേധന അവമതിപ്പും താമസക്കാരിൽ അപകർഷത ബോധവും സൃഷ്ടിക്കുന്നതിനാലാണ് പേരുമാറ്റം. ഓരോ പ്രദേശത്തിനും താൽപര്യമുള്ള കാലാനുസൃതമായ പേരുകൾ ഉപയോഗിക്കാം. വ്യക്തികളുടെ പേരിടുന്നത് പരമാവധി ഒഴിവാക്കാനും ഉത്തരവിൽ നിർദേശിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.