ഗൂഡല്ലൂർ: സഹകരണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഊട്ടി മേഖലയിലെ റേഷൻ കടകളിൽ ജില്ല കലക്ടർ എസ്.പി. അംറിത്ത് മിന്നൽ പരിശോധന നടത്തി. റേഷൻ കടകളിൽ വിതരണം ചെയ്യുന്ന റേഷൻ വസ്തുക്കൾ കൃത്യമായി നൽകുന്നുണ്ടോയെന്നും അരിയുടെ ഗുണമേന്മയും പരിശോധിച്ചു. തുടർന്ന് ജീവനക്കാർക്ക് മാർഗ നിർദേശങ്ങളും നൽകി. രണ്ടു മാസം മുമ്പ് തുടങ്ങിയ മുത്താറി വിതരണവും പരിശോധിച്ചു. അരി, പഞ്ചസാര, ഗോതമ്പ്, പരിപ്പ്, ഓയിൽ എന്നിവയാണ് റേഷൻകടകളിലൂടെ വിതരണം ചെയ്യുന്നത്. ഇവയിൽ അരി, ഗോതമ്പ്, മുത്താറി എന്നിവ സൗജന്യമായിട്ടാണ് വിതരണം ചെയ്യുന്നത്. ഊട്ടി തഹസിൽദാർ രാജശേഖരൻ ഉൾപ്പെടെയുള്ള അധികൃതർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.