കൽപറ്റ: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ചൊവ്വാഴ്ച വൈകീട്ട് 8.30ന് ജില്ലയിലെത്തും. കല്പറ്റ പൊതുമരാമത്ത് വകുപ്പ് വിശ്രമമന്ദിരത്തിൽ തങ്ങും. ആറിന് രാവിലെ 10ന് കല്പറ്റ അംബേദ്കര്‍ മെമ്മോറിയല്‍ റൂറല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ െഡവലപ്മെൻറ് (അമൃത്), 11.15ന് അമ്പലവയല്‍ ഹെറിറ്റേജ് മ്യൂസിയം, ഉച്ച 12.30ന് മുത്തങ്ങ വന്യജീവിസങ്കേതം, വൈകീട്ട് 4.15ന് തൃശിലേരി നെയ്ത്തുഗ്രാമം എന്നിവിടങ്ങൾ സന്ദര്‍ശിക്കും.
ഏഴിന് രാവിലെ 11.15ന് പൂക്കോട് കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല ബിരുദദാന ചടങ്ങില്‍ പങ്കെടുക്കും. ഉച്ചക്കു ശേഷം മൂന്നിന് നാരാങ്ങാകണ്ടി പട്ടികവര്‍ഗ കോളനിയിലെ പഠനമുറിയും ഗവര്‍ണര്‍ സന്ദര്‍ശിക്കും. എട്ടിന് രാവിലെ തിരിച്ചുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.