പനമരം: കാലവര്‍ഷത്തില്‍ പുഴയിലെ വെള്ളം ഉയര്‍ന്ന് തൂണിനടിയിലെ മണ്ണ് ഇടിഞ്ഞതോടെ ഓടകൊല്ലി -മാതോത്ത്പൊയിൽ തൂക്കുപാലം അപകടാവസ്ഥയിലായി. പനമരം ഓടകൊല്ലിയിൽ നിന്നു മാതോത്ത് പൊയിൽ റോഡിലേക്കു പോകുന്ന തൂക്കുപാലമാണ് അപകടഭീഷണിയിലാവുന്നത് മഴ ശക്തമായതോടെ പനമരം പുഴനിറഞ്ഞു തൂക്ക്പാലത്തിന്റെ തൂണിന്റെ അടിഭാഗത്തുള്ള മണ്ണ് ഒഴുകിപ്പോയത്. പുഴയോട് ചേര്‍ന്ന ഭാഗത്തെ തൂണിന്റെ അരികിലെ മണ്ണിടിഞ്ഞ് . പുഴയരികിനോട് ചേര്‍ന്ന് റോഡുകളും വീടുകളുമുള്ളതിനാല്‍ ഇതിന്റെ സുരക്ഷിതത്വവും ഭീഷണിയിലാണ്. പനമരം പഞ്ചായത്തിലെ 12, 20 വാര്‍ഡുകളെ ബന്ധിപ്പിക്കുന്നതാണ് തൂക്കുപാലം. കാലവര്‍ഷം ശക്തമായാല്‍ ഈ പാലത്തിലൂടെയാണ് വിദ്യാര്‍ഥികള്‍ സ്കൂളുകളിലേക്ക് പോവുന്നത്. ടൗണിലേക്കുള്ള പ്രധാന വഴിയുമാണ് ഇത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കിഫ്ബി പദ്ധതി വഴിയാണ് പാലം നിർമിച്ചത്. ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന തൂക്കുപാലം അപകടാവസ്ഥയിലായത് ആശങ്കകള്‍ക്കിടയാക്കുന്നുണ്ട്. പാലത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.