ഗൂഡല്ലൂർ: ശ്രീമധുര ഗ്രാമ പഞ്ചായത്തിലെ അച്ചൻകൊല്ലി മേഖലയിൽ കടുവ മൂന്ന് ആടുകളെ കൊന്നു. തൊഴുത്തിൽ കെട്ടിയ കറുപ്പയ്യയുടെ മൂന്ന് ആടുകളെ ബുധനാഴ്ച പുലർച്ച നാലു മണിയോടെയാണ് കടുവ കൊന്നത്. ഒന്നിനെ അവിടെ ഉപേക്ഷിച്ച് മറ്റ് രണ്ട് ആടുകളെ കൊണ്ടുപോയി.
പഞ്ചായത്ത് പ്രസിഡന്റ് സുനിലും കൗൺസിലർ ശ്രീജയും നേരിട്ട് സന്ദർശിച്ച് ബന്ധപ്പെട്ട വനംവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ച് ആക്രമണത്തിനിരയായ ആടുകൾക്കുള്ള നഷ്ട പരിഹാരം ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ടു.
കടുവയുടെ ആക്രമണത്തിന് ഇനിയും സാധ്യതയുള്ളതിനാൽ കാമറ ഉപയോഗിച്ച് പ്രദേശം നിരീക്ഷിക്കണമെന്നും പൊതുജനങ്ങൾ വളർത്തുന്ന ആട്, പശുക്കൾ എന്നിവക്ക് സംരക്ഷണം നൽകണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു. ഇത്തരമൊരു സംഭവം ഉണ്ടാകാതിരിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശം പൂർണമായി നിരീക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.