കൽപറ്റ: സെക്കൻഡ് ഹാൻഡ് വാഹന വില്പന ഇടപാടുകാരനെ തന്ത്രപൂര്‍വം വിളിച്ചുവരുത്തി മർദിച്ച് കവർച്ച നടത്തിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കാര്യമ്പാടി കൊങ്ങിയമ്പം പാലക്കാമൂല പാറപ്പുറത്ത് വീട്ടില്‍ പി.എസ്. രാഹുല്‍ (20) ആണ് അറസ്റ്റിലായത്.
ഗൂഗ്ള്‍ പേ വഴി ഇടപാടുകാരെൻറ 70,000 രൂപയും വാച്ചും മൊബൈലും കവര്‍ന്നിരുന്നു. കേസിലെ മൂന്ന് പ്രതികള്‍ നേരത്തേ പിടിയിലായിരുന്നു. സംഭവത്തില്‍ ഏഴ് പ്രതികളാണുള്ളതെന്ന് പൊലീസ് പറഞ്ഞു.
കല്പറ്റ പുഴമുടി പുത്തന്‍വീട് പി.ആര്. പ്രമോദ് (26), കോഴിക്കോട് പുതിയങ്ങാടി കുഞ്ഞരായന് കണ്ടി കെ.കെ. ഷഫീഖ് (34), പുതിയങ്ങാടി കമ്മക്കകം പറമ്പ് പി.കെ. സക്കറിയ (30) എന്നിവരാണ് നേരത്തേ അറസ്റ്റിലായത്.
ആഗസ്റ്റ് 21ന് കുഞ്ഞോം സ്വദേശിയായ യുവാവിനെ, വില്‍ക്കാനുള്ള കാര്‍ കാണിച്ചു നല്‍കാമെന്ന് പറഞ്ഞ് വരദൂര്‍ പാലത്തിന് സമീപത്തേക്ക് വിളിച്ചുവരുത്തി കത്തികാണിച്ച് ഭീഷണിപ്പെടുത്തി ആക്രമിച്ച് കവര്‍ച്ച നടത്തിയതായാണ് പരാതി. പരാതിക്കാരനായ യുവാവിെൻറ പരിചയക്കാരന് തട്ടിപ്പ് സംഘത്തിലുണ്ടായിരുന്നു. ഇയാളാണ് യുവാവിനെ വിളിച്ചുവരുത്തിയത്.
കമ്പളക്കാട് എസ്.ഐ രാംജിത്ത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ദിലീപ് കുമാര്‍, ഹാരിസ് പുത്തന്‍പുരയില്‍, സി.പി.ഒമാരായ നിസാര്‍, അനൂപ് പി. ഗുപ്ത എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.