പു​ല്‍പ​ള്ളി​യി​ല്‍ അ​ട​ച്ചി​ട്ട വീ​ട്ടി​ല്‍ മോ​ഷ​ണം

പു​ല്‍പ​ള്ളി: അ​ട​ച്ചി​ട്ട വീ​ട്ടി​ൽ മോ​ഷ​ണം. പു​ല്‍പ​ള്ളി സു​ര​ഭി​ക്ക​വ​ല പാ​ല​റ​ക്ക​ല്‍ ജോ​ഷി​യു​ടെ വീ​ട്ടി​ലാ​ണ് സം​ഭ​വം. വീ​ടി​െൻറ പൂ​ട്ട് കു​ത്തി​ത്തു​റ​ന്നാ​ണ് മോ​ഷ്​​ടാ​ക്ക​ള്‍ അ​ക​ത്ത് ക​യ​റി​യ​ത്. അ​ല​മാ​ര​യി​ലു​ണ്ടാ​യി​രു​ന്ന നാ​ല് പ​വ​ന്‍ സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ളും ലാ​പ്‌​ടോ​പ്പും മോ​ഷ​ണം പോ​യി​ട്ടു​ണ്ട്.

ജോ​ഷി​യു​ടെ പി​താ​വ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു. ഈ​സ​മ​യം വീ​ട്ടി​ൽ ആ​രു​മി​ല്ലാ​യി​രു​ന്നു. ഭാ​ര്യ രാ​വി​ലെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം അ​റി​യു​ന്ന​ത്. ആ​റു​മാ​സം മു​മ്പ് ഇ​തേ വീ​ട്ടി​ല്‍ മോ​ഷ​ണ​ശ്ര​മം ന​ട​ന്നി​രു​ന്നു. ഈ ​കേ​സി​ല്‍ ഒ​രാ​ളെ പി​ടി​കൂ​ടി​യി​രു​ന്നു. പു​ല്‍പ​ള്ളി എ​സ്.​ഐ ബെ​ന്നി, ത​ങ്ക​ച്ച​ന്‍ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ര​ട​ക്കം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വീ​ട്ടി​ല്‍ സി.​സി.​ടി.​വി ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി​രു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.