മു​ഹ​മ്മ​ദ് ഇ​ജാ​സ്, സാ​ബി​ത്ത്, അ​മ​ല്‍ജി​ത്ത്

എം.ഡി.എം.എയുമായി മൂന്നു യുവാക്കള്‍ പിടിയില്‍

തൊ​ണ്ട​ര്‍നാ​ട്: വി​ല്‍പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന എം.​ഡി.​എം.​എ​യു​മാ​യി മൂ​ന്നു യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍. വെ​ള്ള​മു​ണ്ട സ്വ​ദേ​ശി​ക​ളാ​യ വാ​രാ​മ്പ​റ്റ മൂ​രി​ക്ക​ണ്ടി​യി​ല്‍ വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് ഇ​ജാ​സ് (26), ആ​ല​മ്പാ​ടി​ക്ക​ല്‍ വീ​ട്ടി​ല്‍ കെ. ​സാ​ബി​ത്ത് (24), നാ​രോ​ക്ക​ട​വ് ത​ക​ടി​ക്ക​ല്‍ വീ​ട്ടി​ല്‍ ടി.​ജി. അ​മ​ല്‍ജി​ത്ത് (28) എ​ന്നി​വ​രെ​യാ​ണ് തൊ​ണ്ട​ര്‍നാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 37.63 ഗ്രാം ​എം.​ഡി.​എം.​എ​യാ​ണ് ഇ​വ​രി​ല്‍നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് കോ​റോം ടൗ​ണി​ല്‍ എ​സ്.​ഐ എ​ന്‍. അ​ജീ​ഷ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് യു​വാ​ക്ക​ളെ പി​ടി​കൂ​ടു​ന്ന​ത്. എ.​എ​സ്.​ഐ എം.​എ. ഷാ​ജി, എ​സ്.​സി.​പി.​ഒ ക​ലാ​ര​ഞ്ജി​ത്ത്, ഡ​ബ്ല്യൂ.​സി.​പി.​ഒ റോ​സ​മ്മ ഫ്രാ​ന്‍സി​സ്, സി.​പി.​ഒ മു​സ്ത​ഫ എ​ന്നി​വ​രും പ​രി​ശോ​ധ​ന സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Three youths arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.