ഗൂഡല്ലൂർ: തിരച്ചിലിനിടെ മേഫീൽഡ് അവുണ്ടേൽ ഡിവിഷനിൽനിന്ന് ഓടിരക്ഷപ്പെട്ട കടുവ സമീപപ്രദേശമായ ദേവൻ എസ്റ്റേറ്റ് ഭാഗത്ത് പ്രത്യക്ഷപ്പെട്ടു. ഇതോടെ മുതുമല കടുവ സങ്കേത ഡയറക്ടർ വെങ്കിടേഷിെൻറ നേതൃത്വത്തിലുള്ള സംഘം ഇവിടെ തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ്.
ദേവൻ എസ്റ്റേറ്റിലെ ചന്ദ്രൻ എന്ന തൊഴിലാളിയെ കൊന്നതിനെ തുടർന്നാണ് കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ റോഡ് ഉപരോധം നടത്തിയത്. ഇതേതുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ആരംഭിച്ച തിരിച്ചിലിനിടെ ചൊവ്വാഴ്ച കടുവയെ മേഫീൽഡ് അവുണ്ടേൽ ഭാഗത്ത് കണ്ടെത്തിയിരുന്നു.
മയക്കുവെടി വെക്കാനുള്ള ശ്രമത്തിനിടെ കടുവ രക്ഷപ്പെടുകയായിരുന്നു. കടുവയെ പിടികൂടാനുള്ള പ്രത്യേക പരിശീലനം ലഭിച്ച വയനാട് വന്യജീവി സങ്കേതത്തിലെ റാപ്പിഡ് റെസ്പോൺസ് ടീം എത്തിയിരുന്നു. ഡി.എഫ്.ഒ നരേന്ദ്ര ബാബുവിെൻറ നേതൃത്വത്തിലുള്ള പത്തുപേരാണ് എത്തിയത്. അവരും തിരച്ചിൽ സജീവമായിരിക്കുകയാണ്. കഴിഞ്ഞ ആറ് ദിവസമായി ദേവൻ എസ്റ്റേറ്റ് തൊഴിലാളികൾ ജോലിക്ക് പോയിട്ട്. ഇവർക്ക് ഒരാഴ്ചത്തേക്കുള്ള ഭക്ഷണസാധനങ്ങൾ ദേവർഷോല പഞ്ചായത്ത് അധികൃതർ എത്തിക്കുകയായിരുന്നു. മുന്നൂറോളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. അതുപോലെ കഴിഞ്ഞ തിങ്കളാഴ്ച മുതൽ ഹാരിസൻ മലയാളം പ്ലാേൻറഷൻ മേഫീൽഡ് ഡിവിഷൻ എസ്റ്റേറ്റ് തൊഴിലാളികളും ജോലിക്ക് പോകുന്നില്ല. കടുവയെ പിടികൂടുന്നതുവരെ ജോലിക്ക് പോകേണ്ടെന്നാണ് മാനേജ്മെൻറ് ആവശ്യപ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.