ഗൂഡല്ലൂർ:മേച്ചിലിനു വിട്ട കറവപശുവിനെ കടുവ കൊന്നു. ദേവർഷോല എസ്റ്റേറ്റ് മൂന്നാം ഡിവിഷൻ 24ാം നമ്പർ വയലിൽ മേയുകയായിരുന്ന സംസുവിന്റെ പശുവിനെയാണ് കൊന്നത്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെയാണ് കടുവ ആക്രമിച്ചത്. ഈ സമയം തേയിലക്കാട്ടിൽ തൊഴിലാളികൾ തേയില നുള്ളുന്നുണ്ടായിരുന്നു. കടുവ പല ഭാഗത്തും ആടിനെയും പശുക്കളെയും ആക്രമിച്ചു വരുന്നതായി തൊഴിലാളികൾ പറഞ്ഞു.
മാത്രമല്ല പകൽസമയത്ത് പോലും കടുവയിറങ്ങുന്നത് തോട്ടം തൊഴിലാളികളുടെ ജീവനു ഭീഷണി ഉയർത്തുന്നതായും അവർ ചൂണ്ടിക്കാട്ടി. കടുവയെ പിടികൂടാനുള്ള നടപടി സ്വീകരിക്കാത്ത പക്ഷം ഡി.എഫ്.ഒ ഓഫിസിനു മുന്നിൽ പ്രതിഷേധ സമരം നടത്തുമെന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ.വിജയൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.