പുൽപള്ളി: പുൽപള്ളി സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ കുറുവ ദ്വീപിൽ യാത്ര ചെയ്യാൻ പുതിയ ചങ്ങാടമൊരുക്കി കുറുവ വനവികസന സമിതി. ഇനി മുതൽ കുറുവയിലെത്തുന്ന സഞ്ചാരികളെ കാത്ത് 50 പേർക്ക് ഇരിക്കാവുന്ന പുതിയ ചങ്ങാടമാണ് നിർമിച്ചത്. പൂർണമായും ആനമുളയിൽ തീർത്ത ചങ്ങാടം നിർമിച്ചത് പ്രദേശത്തെ ഗോത്ര വിഭാഗത്തിൽപ്പെട്ട വനവികസന സമിതി അംഗങ്ങളുടെ നേതൃത്വത്തിലാണ്.
പരമ്പരാഗത ഗോത്ര പൂജകൾക്ക് ശേഷമായിരുന്നു കൂറ്റൻ ചങ്ങാടം നീറ്റിലിറക്കിയത്. സൗത്ത് വയനാട് ഡി.എഫ്.ഒ എ. ഷജ്ന ഉദ്ഘാടനം ചെയ്തു. കുറുവ ദ്വീപിൽ സദർശകരെ ആകർഷിക്കാനായി വിവിധ പദ്ധതികൾ നടപ്പാക്കുമെന്ന് അവർ പറഞ്ഞു.
സാഹസിക വിനോദ സഞ്ചാരികൾക്കായി റാഫ്റ്റിങ്, സ്കിപ് ലൈൻ, കുട്ടികൾക്കായി വിനോദ സംവിധാനങ്ങൾ, ഇക്കോ ഷോപ് തുടങ്ങിയവയും കുറുവയിലേക്കുള്ള റോഡ് സൗന്ദര്യവത്കരിക്കുമെന്നും അവർ പറഞ്ഞു.കോവിഡ് നിയന്ത്രണങ്ങളിൽ അയവ് വന്നതോടെ കുറുവയിലെ സ്വഭാവിക ചെറു ദ്വീപുകളും ജൈവ വൈവിധ്യങ്ങളും കാണാൻ നിരവധി സഞ്ചാരികളാണ് എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.