കൽപറ്റ: പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ബലാൽസംഗം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് 17 വർഷം തടവ്. സുൽത്താൻ ബത്തേരി തേർവയൽ കോളനിയിലെ ടി.കെ. സുനിലിനെയാണ് (25) കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള പ്രത്യേക പോക്സോ കോടതി ജഡ്ജി എം.വി. രാജകുമാര കുറ്റക്കാരനെന്ന് കണ്ട് ശിക്ഷിച്ചത്. 40,000 രൂപ പിഴയും വിധിച്ചു.
പ്രതി പിഴ അടച്ചാൽ പീഡനത്തിനിരയായ കുട്ടിക്ക് നൽകണം. വിക്റ്റിം കോമ്പൻസേഷൻ സ്കീം പ്രകാരം അർഹമായ നഷ്ടപരിഹാരം ജില്ല ലീഗൽ സർവിസ് അതോറിറ്റിയോട് നൽകാനും കോടതി ഉത്തരവായി. 2019ലാണ് കേസിനാസ്പദമായ സംഭവം. േപ്രാസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് േപ്രാസിക്യൂട്ടർ എം.ജി. സിന്ധു ഹാജരായി. സുൽത്താൻ ബത്തേരി പൊലീസ് സബ് ഇൻസ്പെക്ടറായിരുന്ന ആർ.എൻ. പ്രശാന്ത് രജിസ്റ്റർ ചെയ്ത കേസിൽ സബ് ഇൻസ്പെക്ടർ ഇ. അബ്ദുല്ലയാണ് അന്വേഷണം പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.