മറ്റ് ജില്ലകളെ അപേക്ഷിച്ച് ആദിവാസികൾ കൂടുതലുള്ള വയനാട്ടിൽ ഗോത്രവർഗക്കാരുടെ വികസനംകൂടി ലക്ഷ്യമാക്കിയുള്ള പദ്ധതികളാണ് ആവിഷ്ക്കരിക്കേണ്ടത്. പൊതുവിഭാഗത്തിലെ വിദ്യാർഥികൾ ഒരു പരിധിവരെ ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്തുമ്പോഴും ആദിവാസി കുട്ടികൾ പുറത്തുനിൽക്കുകയാണ്. സൗകര്യമുള്ളവര്‍ക്ക് പോലും പലവിധ കാരണങ്ങളാല്‍ ഓണ്‍ലൈന്‍ ക്ലാസ് മുടങ്ങിയെന്നാണ് കഴിഞ്ഞ വർഷം ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. ജൂണ്‍ ഒന്നിന് ആരംഭിച്ച ക്ലാസുകള്‍ മുടക്കം കൂടാതെ കണ്ടവര്‍ പൊതുവിഭാഗത്തിലടക്കം 67 ശതമാനമാണ്. ഓണ്‍ലൈന്‍ ക്ലാസിനെ കേന്ദ്രീകരിച്ചാണ് പഠനം മിക്കവാറും നടക്കുന്നത് എന്നതിനാല്‍ ഈ വിടവ് പ്രധാനമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സാങ്കേതികമോ സാമ്പത്തികമോ സാമൂഹികമോ ആയ പ്രശ്നങ്ങളാണ് ക്ലാസ് കാണുന്നതിനു തടസ്സമാവുന്നത്. ഇൻറർനെറ്റ് വേഗക്കുറവാണ് ഏറ്റവുമേറെപ്പേരെ (39.5 ശതമാനം) ബുദ്ധിമുട്ടിച്ചത്. ഇത് മലയോരപ്രദേശത്തെയും ഗോത്രവര്‍ഗ മേഖലകളെയുമാണ് മുഖ്യമായി ബാധിക്കുന്നത്.
വനമേഖലകളില്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപേയാഗപ്പെടാത്തവരുടെ എണ്ണം വളരെയധികമാണ്. സ്വന്തമായി മൊബൈല്‍ ഫോണ്‍ ഇല്ലാത്തവർ, ഉണ്ടെങ്കില്‍തന്നെ റേഞ്ച് ഇല്ലാത്ത പ്രശ്നം, റേഞ്ച് ഉണ്ടെങ്കില്‍തന്നെ ഡാറ്റ ഉണ്ടാവില്ല. ഇതൊക്കെയാണ് ഇവരെ പഠനത്തിൽനിന്ന് അകറ്റുന്നത്. ഫോണ്‍ മെമ്മറിയുടെ പ്രശ്നങ്ങള്‍, പകല്‍ രക്ഷിതാവ് വീട്ടിലില്ലാത്തത്, വീട്ടില്‍ മറ്റു ജോലികള്‍ ചെയ്യേണ്ടിവരുന്നത്, മൊബൈൽ ഉപയോഗിക്കുന്നതിലെ പരിജ്ഞാനക്കുറവ് തുടങ്ങിയ കാരണങ്ങളും ഏറ്റവുമേറെ ബാധിക്കുന്നത് ആദിവാസികളെയാണ്. ജൂൺ ആദ്യവാരത്തിലെ ട്രൈബൽ വകുപ്പിെൻറ കണക്ക് പ്രകാരം 9500 ഗോത്രവർഗ വിദ്യാർഥികൾ ഓൺലൈൻ പഠനത്തിന് പുറത്താണ്. മൊബൈൽ ഫോൺ, ടെലിവിഷൻ, ടാബ്ലറ്റ്, ലാപ്ടോപ് തുടങ്ങിയവ ലഭ്യമല്ലാത്തവരും താമസസ്ഥലങ്ങളിൽ മൊബൈൽ നെറ്റ്്വർക്ക് ലഭിക്കാത്തവരുമാണ് ഇവർ.
ജില്ലയിലെ പ്രമോട്ടർമാർ നടത്തിയ ആദ്യ വിവരശേഖരണത്തിലെ കണക്കാണിത്. എന്നാൽ ട്രൈബൽ വകുപ്പ് ഏറ്റവും ഒടുവിൽ സർക്കാറിന് സമർപ്പിച്ച കണക്കിൽ 23,000 ആദിവാസി കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് സ്വന്തമായി സംവിധാനമില്ലെന്ന് പറയുന്നു. ബി.ആർ.സിയുടെ കണക്കിലും 21,000 ആദിവാസി കുട്ടികൾ ഓൺലൈൻ സംവിധാനത്തിലെത്താനുണ്ട്.
പഠന സൗകര്യമില്ലാത്തവരുടെ പട്ടിക സംസ്ഥാന ഡയറക്ടറേറ്റിന് കൈമാറിയിട്ടുണ്ട്. ഈ കണക്കുകൾ പ്രകാരം 20,000 സ്മാർട്ട് ഫോൺ എങ്കിലും അനുവദിച്ചാൽ മാത്രമെ ഗോത്രവർഗ വിദ്യാർഥികളുടെ ഓൺലൈൻ പഠനം തുടങ്ങാൻ കഴിയുകയുള്ളൂ. ബന്ധുക്കളുടെ ഫോൺ ഉപയോഗിച്ചും അയൽപക്കങ്ങളിലെ സംവിധാനം ഉപയോഗിച്ചുമാണ് ഹൈസ്കൂൾ, ഹയർ സെക്കൻഡറി ക്ലാസുകളിലെ പല വിദ്യാർഥികളും നിലവിൽ പഠിക്കുന്നത്.
ആദിവാസി കോളനികളിലെ നിരവധി കുട്ടികൾ പഠനം ഉപേക്ഷിച്ച് മുതിർന്നവർക്കൊപ്പം കൂലിപ്പണിക്ക് പോകുന്നത് മുമ്പ് വാർത്തയായിരുന്നു. വെള്ളമുണ്ട എ.യു.പി സ്കൂളിൽ മാത്രം 235 ആദിവാസി കുട്ടികൾ പഠിക്കുന്നുണ്ട്. ഇവരിൽ നല്ലൊരു ശതമാനവും വാഹന സൗകര്യം ഉള്ളതുകൊണ്ട് മാത്രം സ്കൂളുകളിൽ എത്തിയവരായിരുന്നു. മഴ തുടങ്ങിയതോടെ പ്രതികൂല സാഹചര്യത്തിൽ കുത്തനെയുള്ള മല ഇറങ്ങി താഴെയുള്ള പഠനകേന്ദ്രത്തിലെത്താൻ കുട്ടികൾ തയാറാവാത്ത അവസ്ഥയുമുണ്ട്. വീടുകളിലെ അന്തരീക്ഷവും ആദിവാസി കുട്ടികളുടെ പഠനത്തിന് തിരിച്ചടിയാവുന്നുണ്ട്. പകൽ കൂലിപ്പണിക്ക് പോകുന്ന രക്ഷിതാക്കൾ വൈകീട്ട് വീട്ടിലെത്തിയാൽ മാത്രമാണ് കുട്ടികൾക്ക് ഫോൺ ലഭിക്കുക. ഇതും കുട്ടികളുടെ പഠനത്തെ ബാധിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.