സുൽത്താൻ ബത്തേരി: സർക്കാർ ഭൂമിയിൽനിന്നും മുറിച്ച ചന്ദന മരം വാഹനത്തിൽ കയറ്റുന്നതിനിടെ രണ്ടു പേർ പിടിയിൽ. മലപ്പുറം സ്വദേശികളായ സക്കീർ, നവാസ് എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച പുലർച്ച 5.30ന് സുൽത്താൻ ബത്തേരി പി.ഡബ്ല്യു.ഡി അതിഥി മന്ദിരത്തിന് സമീപം എസ്.ഐ ഷജീമും സംഘവും നൈറ്റ് പട്രോളിങ് നടത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്.
പൊലീസെത്തിയപ്പോൾ മുറിച്ച ചന്ദനമരം വാഹനത്തിൽ കയറ്റാനുള്ള ശ്രമത്തിലായിരുന്നു പ്രതികൾ. പൊലീസെത്തിയതോടെ ഇരുവരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. ഒമ്പത് അടി വലുപ്പമുള്ള ചന്ദന തടിയും ചന്ദന തടി മുറിക്കാനുപയോഗിച്ച കൈവാളും പിടിച്ചെടുത്തു. ചോദ്യം ചെയ്തതിൽ ബത്തേരി സ്റ്റേഷന് പരിധിയിലെ മറ്റൊരു ചന്ദന മോഷണ കേസിലും കേണിച്ചിറ പൊലീസ് സ്റ്റേഷന് പരിധിയിലെ ചന്ദന മോഷണ കേസിലും ഇവർ പ്രതികളാണെന്ന വിവരം ലഭിച്ചതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.