വെള്ളമുണ്ട : വെള്ളമുണ്ട പൊലീസ് സ്റ്റേഷന് പരിധിയിലെ എരിച്ചനക്കുന്ന് കോളനിയിലെ വീട്ടമ്മയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചതായി പരാതി. കോളനിയിലെ ശാലിനിയെന്ന യുവതിയെയാണ് ഭര്‍ത്താവ് ബാലന് കൊല്ലാന്‍ ശ്രമിച്ചത്. കഴുത്തിന് പരിക്കേറ്റ ശാലിനി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
സംഭവ ശേഷം ഒളിവില്‍ പോയ ബാലനെ പൊലീസ് അന്വേഷിച്ചു വരുകയാണ്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ വെള്ളമുണ്ട പൊലീസുമായി ബന്ധപ്പെടണം. ഫോൺ: 4935 230332, 9497 947 248.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.