വെള്ളമുണ്ട: അധികൃതരുടെ അനാസ്ഥയിൽ കോടികൾ മുടക്കി നിർമിച്ച കെട്ടിടങ്ങൾ കാടുമൂടി നശിക്കുന്നു. ബാണാസുര സാഗർ ഇറിഗേഷൻ പദ്ധതിക്ക് കീഴിൽ വെള്ളമുണ്ടയിൽ നിർമിച്ച നിരവധി കെട്ടിടങ്ങളാണ് വർഷങ്ങളായി കാട് മൂടി നശിക്കുന്നത്. പദ്ധതിക്ക് കീഴിൽ സ്ഥലം ഏറ്റെടുക്കുന്നതിനു വേണ്ടി ഓഫിസ് കെട്ടിടമായി ഉപയോഗിക്കുന്നതിനും ജീവനക്കാരുടെ ക്വാട്ടേഴ്സ് കെട്ടിടങ്ങളുമാണ് ഉപയോഗമില്ലാതെ കിടക്കുന്നത്.
ഇവിടെയുണ്ടായിരുന്ന ജീവനക്കാരെ മുഴുവൻ കാരാപ്പുഴ പദ്ധതിക്കായി ബത്തേരിയിലേക്ക് മാറ്റിയതോട കെട്ടിടങ്ങൾ പൂട്ടിക്കിടക്കുകയാണ്. പല കാലങ്ങളിലായി നിർമിച്ച പത്തോളം കെട്ടിടങ്ങളിൽ രണ്ട് കെട്ടിടങ്ങളിൽ മാത്രമാണ് ആൾതാമസമുള്ളത്. ഉപയോഗമില്ലാതെ കെട്ടിടങ്ങൾ കാടുകയറുമ്പോഴും അറ്റകുറ്റപ്പണികൾക്കും മുടക്കമില്ലെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്.
ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടങ്ങളിൽ ലക്ഷങ്ങൾ പാഴാക്കുകയാണെന്നും ആ ക്ഷേപമുണ്ട്. ലക്ഷങ്ങൾ വാടക നൽകി സമീപത്ത് നിരവധി ഓഫിസുകൾ വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുമ്പോഴാണ് കോടികൾ മുടക്കി നിർമിച്ച കെട്ടിടങ്ങൾ ആർക്കും ഉപകാരമില്ലാതെ നശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.