വെള്ളമുണ്ട: ആശുപത്രിയിലേക്ക് പുറപ്പെട്ട ഗര്‍ഭിണിയായ യുവതിയെ മണിക്കൂറുകളോളം വെള്ളമുണ്ട പൊലീസ് സ്റ്റേഷനില്‍ തടഞ്ഞുവെച്ചതായി പരാതി. പടിഞ്ഞാറെത്തറ സ്വദേശിനി സി.കെ. നാജിയ നസ്റിന് ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി, മനുഷ്യാവകാശ കമീഷന്, വനിത കമീഷന് എന്നിവര്‍ക്ക് പരാതി നല്കി.
അത്തോളിയിലേക്ക് വിവാഹം ചെയ്തയച്ച യുവതി കല്പറ്റയിലെ ഗൈനക്കോളജിസ്റ്റിനെ കാണാൻ പോകുന്നതിനിടെ തടഞ്ഞുവെച്ചു മോശമായി പെരുമാറ്റി എന്നാണ് പരാതി. കഴിഞ്ഞദിവസം രാവിലെയാണ് സംഭവം.
സാക്ഷ്യപത്രവുമായി വെള്ളമുണ്ട വരെ തടസ്സങ്ങളില്ലാതെ ഭര്‍ത്താവിനൊപ്പം വാഹനത്തില്‍ എത്തിയ യുവതിയെയും ഭര്‍ത്താവിനെയും സ്റ്റേഷന് മുന്നില്‍ വെച്ച് പൊലീസുകാരന് തടയുകയും സ്റ്റേഷനിലേക്ക് രണ്ട് പേരെയും കൂട്ടിക്കൊണ്ടുപോയി ഒന്നര മണിക്കൂറോളം നിര്‍ത്തിയതായും പരാതിയില്‍ പറയുന്നു.
അതേസമയം, ആരോപണം പൊലീസ് നിഷേധിച്ചു. കോഴിക്കോട് ജില്ലയിലെ ശാന്തി ഹോസ്പിറ്റലിൽ കാണിച്ച കുറിപ്പുമായാണ് അവരെത്തിയതെന്നും അത്തോളിയിൽ നിന്നും ഗൈനക്കോളജിസ്റ്റിനെ കാണാൻ പടിഞ്ഞാറത്തറയിലേക്ക് പോകുന്നതിൽ സംശയം തോന്നി പിഴ അടക്കാൻ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.