വെള്ളമുണ്ട: ആദിവാസി ശ്മശാനഭൂമി കൈയേറിയതായി പരാതി. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ 19ാം വാർഡിൽ വെളിയാംകുന്ന് പണിയ കോളനിക്കാരുടെ ശ്മശാന ഭൂമിയാണ് സ്വകാര്യ വ്യക്തി കൈയേറിയതായി പരാതി ഉയര്‍ന്നിരിക്കുന്നത്.
പതിറ്റാണ്ടുകളായി മൃതദേഹം മറവുചെയ്ത ഒരേക്കറോളം ഭൂമിയിൽ മുക്കാൽ ഭാഗവും കൈയേറിയതായി ആദിവാസികൾ പറയുന്നു. 30 സെൻറ് സ്ഥലം മാത്രമാണ് ശ്മശാനഭൂമിയായി അവശേഷിക്കുന്നതത്രെ.
ശ്മശാനത്തിന് സമീപം സ്വകാര്യ ഭൂമാഫിയ റിസോർട്ട് നിർമിക്കുന്നതിനായി അനധികൃതമായി കുന്നിടിച്ച് നിരത്തിയതായും പരാതിയിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ജില്ല കലക്ടർ, സബ് കലക്ടർ, ജില്ല ഐ.ടി.ഡി.പി ഓഫിസർ എന്നിവർക്ക് ആദിവാസികൾ കഴിഞ്ഞ ദിവസം പരാതി നല്കി.
പതിറ്റാണ്ടുകളായി കോളനിവാസികള്‍ ഉപയോഗിക്കുന്ന ശ്മശാനഭൂമിയാണിത്. ശ്മശാനഭൂമിയുടെ നല്ലൊരു ഭാഗവും കൈയേറിയതായി പരാതിയിൽ പറയുന്നു. ശ്മശാന ഭൂമി അളന്ന് കൈയേറ്റങ്ങള്‍ തിരിച്ചുപിടിച്ച് സംരക്ഷണ മതില് കെട്ടണമെന്നാണ് ഇവരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.