വെള്ളമുണ്ട: കെ.എസ്.ഇ.ബി ഓഫിസിന് മൂക്കിനു താഴെ വിദ്യാലയത്തിന് അപകട ഭീഷണിയായി കാടുമൂടി വൈദ്യുതി ലൈൻ. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ എട്ടേ നാൽ ടൗണിനു നടുവിൽ എ.യു.പി സ്കൂൾ കെട്ടിടത്തോട് ചേർന്നാണ് വൈദ്യുതി ലൈൻ അപകടകരമായ നിലയിൽ കാടുമൂടിയത്.
കാടിന്റെ ഒരറ്റം വൈദ്യുതി ലൈനിലും ഒരറ്റം ക്ലാസ് റൂമിന് മുകളിലുമാണുള്ളത്. അപകടഭീതിയോടെയാണ് വിദ്യാർഥികൾ ക്ലാസിലിരിക്കുന്നത്. കാട് വെട്ടിമാറ്റണമെന്ന് നിരവധി തവണ രക്ഷിതാക്കൾ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല. കാട് വിദ്യാർഥികൾ നടക്കുന്ന വഴിയിലും മുറ്റത്തും കൂടുതൽ അപകട ഭീഷണി ഉയർത്തുകയാണെന്ന് രക്ഷിതാക്കൾ പറയുന്നു.
വലിയ മുൾപടർപ്പ് വളർന്ന് വൈദ്യുതി ലൈൻ കാണാത്ത നിലയിലായിട്ടുണ്ട്. മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി മറ്റു ഭാഗങ്ങളിലെല്ലാം കാട് വെട്ടിയിരുന്നെങ്കിലും ഇവിടെ നടപടി ഒന്നുമുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.