വെള്ളമുണ്ട: കുടുംബശ്രീ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ സി.ഡി.എസായി വെള്ളമുണ്ട സി.ഡി.എസിനെ തിരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടന്ന രജത ജൂബിലി ആഘോഷ പരിപാടിയുടെ സമാപന സമ്മേളനത്തിൽ തദ്ദേശ മന്ത്രി എം.ബി. രാജേഷ് അവാർഡ്ദാനം നിർവഹിച്ചു.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ, കുടുംബശ്രീ ജില്ല കോഒാഡിനേറ്റർ പി.കെ. ബാലസുബ്രഹ്മണ്യൻ, സി.ഡി.എസ് ചെയർപേഴ്സൻ സജന സജീവൻ, സി.ഡി.എസ് അംഗങ്ങൾ എന്നിവർ അവാർഡ് ഏറ്റുവാങ്ങി.
ഗോത്രമേഖലയിലും ഉപജീവന മേഖലയിലും നടപ്പാക്കിയ പ്രത്യേക പ്രവർത്തനങ്ങളും മികച്ച അവതരണവുമാണ് തിരുവനന്തപുരം ജില്ലയിലെ കോട്ടുകാൽ സി.ഡി.എസിനൊപ്പം വെള്ളമുണ്ടക്ക് അവാർഡ് നേടിക്കൊടുത്തത്. ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി സി.ഡി.എസ് ഒന്നാം സ്ഥാനം നേടിയപ്പോൾ ഇടുക്കി മറയൂർ സി.ഡി.എസും പാലക്കാട് ശ്രീകൃഷ്ണപുരം സി.ഡി.എസും മൂന്നാം സ്ഥാനം പങ്കിട്ടു. ഒന്നാം സ്ഥാനക്കാർക്ക് ഒരു ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് 75,000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 50,000 രൂപയും ലഭിക്കും. രജത ജൂബിലി വേളയിൽ വിവിധ പരിപാടികളാണ് സംസ്ഥാനതലത്തിൽ കുടുംബശ്രീ സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.