വെള്ളമുണ്ട: കോടികൾ മുടക്കി നവീകരിച്ച നിരവിൽ പുഴ റോഡിൽ വെള്ളക്കെട്ട്. മഴ തുടങ്ങിയതോടെ റോഡിന്റെ പല ഭാഗങ്ങളും പുഴ പോലെ വെള്ളത്തിൽ മുങ്ങി. കുഴികളിൽ വെള്ളം നിറഞ്ഞതിനാൽ റോഡ് ഏതെന്നറിയാതെ ചെറുവാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവായി. തരുവണ മുതൽ മക്കിയാട് വരെയുള്ള 10 കിലോമീറ്റർ ഭാഗങ്ങളിലാണ് റോഡിൽ വെള്ളക്കെട്ടുള്ളത്.
റോഡ് വീതി കൂട്ടാൻ മണ്ണെടുത്തപ്പോൾ നിലവിലെ ഓവുചാലും കലുങ്കുകളും മൂടുകയും പുതുതായി നിർമിച്ചത് മണ്ണ് മൂടിക്കിടക്കുന്നതുമാണ് വെള്ളക്കെട്ടിന് കാരണം. മഴ കനത്തതോടെ വെള്ളം ഒഴുകിപ്പോകാതെ റോഡിൽ തന്നെ കെട്ടിനിൽക്കുകയാണ്. മഴവെള്ളം തങ്ങി നിന്ന് റോഡും തകർന്നു തുടങ്ങി. ശക്തമായ മഴ തുടർന്നാൽ ഗതാഗതം നിലക്കുന്ന അവസ്ഥയാണ്.
കെ.എസ്.ആർ.ടി.സി ബസുകളടക്കം ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ ആശ്രയിക്കുന്ന പ്രധാന റോഡാണിത്. വയനാടിനെ കോഴിക്കോട് ജില്ലയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതകളിലൊന്നാണിത്.
എന്നാൽ, റോഡ് നന്നാക്കാൻ കോടികൾ അനുവദിച്ചിട്ടും യാത്രക്കാരുടെ ദുരിതം തീരാത്ത അവസ്ഥയാണ് ഇന്നുള്ളത്.
തരുവണ, പന്ത്രണ്ടാം മൈൽ മക്കിയാട്, ചീപ്പാട് കോറോം തുടങ്ങി നിരവധി ഭാഗങ്ങളിൽ റോഡ് വെള്ളത്തിനടിയിലാണ്. ഇതാടെ കാൽനടയാത്രയും അസാധ്യമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.