വെള്ളമുണ്ട: വെള്ളമുണ്ടയിലെ വിവിധ പ്രദേശങ്ങളിൽ തെരുവുനായ് ശല്യം രൂക്ഷമാകുന്നു.പുളിഞ്ഞാലിൽ നായുടെ കടിയേറ്റ കോട്ട മുക്കത്ത് പണിയ കോളനിയിലെ ചന്ദ്രന്റെയും മിനിയുടെയും മകൻ 11കാരൻ വയനാട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. വിനായകനാണ് മാരകമായി കടിയേറ്റത്. ബന്ധുവീട്ടിൽ പോയി തിരികെ വരുമ്പോഴായിരുന്നു നായ് ആക്രമിച്ചത്. കാലിന്റെ തുടയിൽ മാരകമായി കടിയേറ്റു. തലയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവുകളുണ്ട്. അവശനിലയിലായി ബോധം നഷ്ടപ്പെട്ട കുട്ടിയെ ബന്ധുക്കളും നാട്ടുകാരും ചേർന്നാണ് മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിച്ചത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുളിഞ്ഞാലിലും പരിസരപ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ വിളയാട്ടമാണ്. രാവിലെ മദ്റസയിലേക്ക് പോകുന്ന വിദ്യാർഥികളെ തെരുവുനായ്ക്കൾ ഓടിക്കുന്നത് പതിവായിട്ടുണ്ട്. വെള്ളമുണ്ട ടൗണിലും പരിസരപ്രദേശങ്ങളിലും തെരുവുനായ് ശല്യം രൂക്ഷമായിട്ടുണ്ട്. റോഡും ഒഴിഞ്ഞ കെട്ടിടങ്ങളും താവളമാക്കിയ നായ്ക്കൾ പ്രദേശവാസികളുടെ ഉറക്കം കെടുത്തുകയാണ്. റോഡിലൂടെ നായ്ക്കൾ തലങ്ങുംവിലങ്ങും ഓടുന്നത് വാഹന യാത്രക്കാർക്കും ദുരിതമായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.