വെള്ളമുണ്ട: കനത്ത മഴയെ തുടർന്ന് തരുവണ-വൈത്തിരി റോഡിൽ ആറുവാളിൽ വീടിന്റെ മുൻ വശത്തെ റോഡ് സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണു. ചങ്കരപ്പൻ അമ്മദിന്റെ വീടിന്റെ മുൻ വശത്തെ കല്ലു കെട്ടാണ് ഭാഗികമായി തകർന്ന് വീണത്. 50 മീറ്ററോളം നീളമുള്ള മതിലിൽ 10 മീറ്ററോളമാണ് ഇടിഞ്ഞത്.
ബാക്കിഭാഗം ഏതു സമയത്തും ഇടിഞ്ഞുവീഴാൻപാകത്തിലാണ് ഉള്ളത്. പ്രധാനറോഡിൽ 50 മീറ്ററോളം നീളത്തിൽ വലിയ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. ശക്തമായ മഴ തുടർന്നാൽ ഈ വിള്ളലിലൂടെ വെള്ളം ഇറങ്ങി റോഡ് അരിക് മുഴുവൻ വീടിന്റെ മുറ്റത്തേക്ക് വീഴാനുള്ള സാധ്യതയുണ്ട്. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.