പു​​തു​ശ്ശേ​രി​ക്ക​ട​വ്​ പു​ഴ​യി​ൽ​നി​ന്ന്​ പാ​യ​ലും ച​ളി​യും നീ​ക്കു​ന്നു

വെ​ള്ള​മു​ണ്ട: പ്ര​ള​യ​ക്കെ​ടു​തി​ക​ൾ കു​റ​ക്കാ​ൻ ജി​ല്ല​യി​ൽ പു​ഴ ശു​ചീ​ക​ര​ണം ആ​രം​ഭി​ച്ചു. ജി​ല്ല ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ തീ​രു​മാ​ന​പ്ര​കാ​രം മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പാ​ണ് ജി​ല്ല​യി​ലെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ പു​ഴ ശു​ചീ​ക​ര​ണം ആ​രം​ഭി​ച്ച​ത്‌. മ​ണ്ണു​മാ​ന്തി​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് പാ​യ​ലും പു​ഴ​യി​ല​ടി​ഞ്ഞ ച​ളി​യും കോ​രി മാ​റ്റി ജ​ല​ത്തി​ന്‍റെ ഒ​ഴു​ക്ക് എ​ളു​പ്പ​മാ​ക്കു​ന്ന​തി​നു​ള്ള പ്ര​വൃ​ത്തി​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. കാ​ല​ങ്ങ​ളാ​യി മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നി​റ​ഞ്ഞു നി​ക​ന്ന പു​ഴ​ത്തീ​ര​ങ്ങ​ളി​ൽ മ​ഴ​ക്കാ​ല​ത്ത് വ​ലി​യ​തോ​തി​ൽ വെ​ള്ളം പൊ​ങ്ങു​ന്ന​ത് പ​തി​വു​കാ​ഴ്ച​യാ​ണ്. ഇ​ത് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​ണ് പു​ഴ​യി​ലെ ത​ട​സ്സ​ങ്ങ​ൾ നീ​ക്കു​ന്ന പ്ര​വൃ​ത്തി​ക്ക് രൂ​പം ന​ൽ​കി​യ​ത്.

പ​ടി​ഞ്ഞാ​റ​ത്ത​റ, വെ​ള്ള​മു​ണ്ട, ത​രി​യോ​ട് ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ​ക്കാ​ല​ത്ത് വ​ൻ​തോ​തി​ൽ വെ​ള്ളം പൊ​ങ്ങി ദി​വ​സ​ങ്ങ​ളോ​ളം പ്ര​ദേ​ശം ഒ​റ്റ​പ്പെ​ടു​ന്ന അ​വ​സ്ഥ​യു​ണ്ട്. സ​മീ​പ​ത്തെ പു​ഴ​ക​ളി​ൽ​നി​ന്നാ​ണ് വെ​ള്ളം പൊ​ങ്ങി​യി​രു​ന്ന​ത്. പു​ഴ​ക​ളു​ടെ പ​ല​ഭാ​ഗ​ത്തും സ്വാ​ഭാ​വി​ക ഒ​ഴു​ക്ക് ത​ട​സ്സ​പ്പെ​ട്ട​താ​ണ് വെ​ള്ള​പ്പൊ​ക്ക​ത്തി​ന് ഇ​ട​യാ​ക്കു​ന്ന കാ​ര​ണ​ങ്ങ​ളി​ലൊ​ന്ന്. അ​ടു​ത്ത കാ​ല​ത്താ​യി പു​ഴ​വെ​ള്ളം ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത വി​ധം പ​ല​ഭാ​ഗ​ത്തും മാ​ലി​ന്യം നി​റ​ഞ്ഞ​ത് നി​ര​വ​ധി കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളെ പ്ര​യാ​സ​ത്തി​ലാ​ക്കി​യി​രു​ന്നു. ഇ​വ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് ശു​ചീ​ക​ര​ണം വ​ഴി ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

Tags:    
News Summary - To reduce flood damage River cleaning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.