വെള്ളമുണ്ട: ആദിവാസി ക്ഷേമത്തിനായി കോടികൾ പൊടിക്കുന്ന നാട്ടിൽ മുറ്റത്ത് കുടിവെള്ള പദ്ധതിയുണ്ടായിട്ടും വെള്ളം കിട്ടാതെ ആദിവാസി കുടുംബങ്ങൾ. പടിഞ്ഞാറത്തറ പഞ്ചായത്തിലെ പതിനാലാം വാർഡിൽ ബാണാസുര സാഗർ ഡാമിനരികിലെ ചെക്കോത്ത് (കോട്ടാല കുന്ന്) പണിയ കോളനിയിലെ ആദിവാസികളാണ് മുറ്റത്ത് കുടിവെള്ള പദ്ധതിയുണ്ടായിട്ടും വെള്ളം ചുമന്ന് ദുരിതം പേറുന്നത്. ഇവരുടെ വീടുകളിലേക്ക് പൈപ്പ്ലൈൻ സ്ഥാപിക്കാത്തതാണ് ദുരിതമാവുന്നത്.
പ്രദേശത്തെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് നിർമിച്ച കുടിവെള്ള പദ്ധതിയുടെ കിണറും മോട്ടോറുമടക്കം കോളനി മുറ്റത്താണ് സ്ഥാപിച്ചത്. പദ്ധതി തുടങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ആദിവാസികൾക്ക് മാത്രം വെള്ളം ലഭിച്ചില്ല. മറ്റ് കുടുംബങ്ങൾക്ക് പൈപ്പുകൾ സ്ഥാപിച്ച് വീടുകളിൽ വെള്ളം എത്തിക്കുന്നുണ്ട്.
പദ്ധതിക്ക് സമീപത്തെ ആദിവാസി അമ്മമാർ വലിയ കിണറിൽ നിന്നും വെള്ളം കോരി തലച്ചുമടായി വീടുകളിലെത്തിക്കേണ്ടിവരുന്നു. കുടിവെള്ള പദ്ധതി ആരംഭിക്കുമ്പോൾ കോളനിയിലേക്കും വെള്ളം നൽകുമെന്ന് പറഞ്ഞിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.