വെള്ളമുണ്ട: ജില്ല പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷനിലെ മുഴുവൻ ഹൈസ്കൂൾ ക്ലാസ് മുറികളും ഇനി ആസ്ബസ്റ്റോസ് മു ക്തം. വാരാമ്പറ്റ ഹൈസ്കൂളിലെ ഏതാനും ക്ലാസ് മുറികളുടെ മേൽക്കൂര ആസ്ബസ്റ്റോസായിരുന്നു. ഇത് മാറ്റി നിർമിച്ചതോടെയാണ് ആസ്ബസ്റ്റോസ് മുക്ത ഹൈസ്കൂളുകളാകുന്ന ഡിവിഷനായി വെള്ളമുണ്ട മാറിയത്. ജില്ല പഞ്ചായത്തിന്റെ 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ 17 ലക്ഷം രൂപ ഉപയോഗിച്ചാണ് പ്രവൃത്തി പൂർത്തീകരിച്ചത്. സമ്പൂർണ ആസ്ബസ്റ്റോസ് മുക്ത ഡിവിഷൻ ഔദ്യോഗിക പ്രഖ്യാപനം വരാമ്പറ്റ ഗവ. ഹൈസ്കൂളിൽ ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് പി.സി. മമ്മൂട്ടി അധ്യക്ഷത വഹിച്ചു.വെള്ളമുണ്ട ഗ്രാമപഞ്ചായത്തംഗം പി.എ. അസീസ് മുഖ്യപ്രഭാഷണം നടത്തി. പ്രധാനാധ്യാപകൻ എൻ.കെ. ഷൈബു, നൗഷിദ ഖാലിദ്, സാജിറ ബീഗം, മുഹമ്മദ് ഷാഫി, അബ്ദുൽ ഗഫൂർ, റഷീദ്, ഹാരിസ്, സുരേഷ് കൊടുവാട്ടിൽ, അലി കൊടുവേരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.