മാനന്തവാടി: മഴക്കാലത്തും കുടിവെള്ളമില്ലാതെ മാനന്തവാടി ആറാട്ടുതറ വേമം കോളനി നിവാസികള്‍. നിലവിലെ കിണറില്‍ ചളി വെള്ളമിറങ്ങിയതോടെയാണ് കോളനിക്കാരുടെ കുടിവെളളം മുട്ടിയത്. സമീപത്തെ ആറാട്ടുതറ സ്കൂളില്‍ നിന്നാണ് കോളനിക്കാര്‍ ഇപ്പോള്‍ കുടിക്കാന്‍ വെള്ളം ശേഖരിക്കുന്നത്. നഗരസഭ പതിനെട്ടാം വാര്‍ഡില്‍പ്പെടുന്ന വേമം കോളനിയില്‍ 22 കുടുംബങ്ങളാണുള്ളത്. ഇവരെല്ലാവരും കുടിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചു കൊണ്ടിരുന്നത് ആറാട്ടുതറ ഹയര്‍സെക്കന്‍ഡറി സ്കൂളിന് സമീപമുള്ള പൊതുകിണറിലെ വെള്ളമാണ്. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ മതില് നിർമാണത്തിനിടെ നിക്ഷേപിച്ച മണ്ണ് മഴ പെയ്തതോടെ കിണറ്റിലേക്കൊലിച്ചിറങ്ങുകയായിരുന്നു. സ്ഥലത്ത റോഡിലൂടെ ഒഴുകിയിറങ്ങുന്ന ചളിയും മറ്റ് മാലിന്യങ്ങളുമടങ്ങുന്ന മഴ വെള്ളം ഒഴുകിയെത്തുന്നതും ഈ കിണറിലേക്കാണ്. ഇതോടെ കിണറിലെ വെള്ളം ഉപയോഗ ശൂന്യമായി. സ്കൂളിലെ കിണറില്‍ നിന്നുമാണ് ഇപ്പോള്‍ കോളനിക്കാര്‍ കുടിവെള്ളം ശേഖരിക്കുന്നത്. വെള്ളമെടുക്കാന്‍ സ്കൂള്‍ ഗേറ്റ് തുറക്കുന്നതും കാത്തിരിക്കേണ്ട അവസ്ഥയിലാണിവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.