മാനന്തവാടി: കോവിഡ് പ്രതിരോധത്തിന് മാനന്തവാടി രൂപത 'മാനന്തവാടി സമരിറ്റൻസ്' എന്നപേരിൽ സന്നദ്ധസേന രൂപവത്കരിച്ചു. 13 മേഖലകളിൽനിന്ന് 20-40 പ്രായമുള്ള വൈദികരും യുവജനങ്ങളും ഉൾപ്പെടുന്ന 402 അംഗങ്ങളുള്ള സന്നദ്ധസേനയാണ് നിലവിൽവന്നത്.
ഫാ. പോൾ കൂട്ടാല ജനറൽ കോഓഡിനേറ്ററാണ്. ഫാ. ഷിജു ഐക്കരക്കാനായിൽ ജനറൽ മാനേജറും ബിബിൻ ചെമ്പക്കര ജനറൽ കാപ്റ്റനും ഫാ. ആൻേറാ മമ്പള്ളിൽ, ഫാ. അഗസ്റ്റിൻ ചിറക്കത്തോട്ടത്തിൽ, ഡോ. സാജു കൊല്ലപ്പിള്ളിൽ, രഞ്ജിത് മുതപ്ലാക്കൽ എന്നിവർ കമ്മിറ്റി അംഗങ്ങളുമാണ്.
രൂപത പരിധിയിലെ ഇടവകകളിൽ കോവിഡ് മരണം ഉണ്ടായാൽ ഈ സംഘത്തിെൻറ സേവനം ലഭ്യമാക്കും. ജാതി, മത വ്യത്യാസമില്ലാതെ സേവനം ഉണ്ടാകുമെന്ന് രൂപത വികാരി ജനറാൾ മോൺ. പോൾ മുണ്ടോലിക്കൽ അറിയിച്ചു. മാനന്തവാടി രൂപത ബിഷപ്സ് ഹൗസിൽ നടന്ന ചടങ്ങിൽ ബിഷപ് മാർ ജോസ് പൊരുന്നേടം സേനാംഗങ്ങൾക്കുള്ള പി.പി.ഇ കിറ്റുകൾ ബിബിൻ ചെമ്പക്കര, രഞ്ജിത് മുതുപ്ലാക്കൽ എന്നിവർക്ക് നൽകി ഉദ്ഘാടനം ചെയ്തു. ഡോ. സാജു കൊല്ലപ്പിള്ളിൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.